Unaroo

ഉണരൂ
Work
Year
Language

ഉണരൂ....ഒരു കുമ്പിള്‍ പൊന്നും പൂവും കടം തരാനുണരൂ...
പകരൂ....പൂത്താലം നിറയെ കനവും സുഗന്ധവും പകരൂ...
ഈ ജന്മനാളില്‍ നേരാനായ്‌ തേന്‍ തുളുമ്പും ഗാനവുമായ്
മണി തിങ്കള്‍ തൂവും രാമഴയില്‍....ഏകനായ് വന്നു ഞാന്‍

എന്നെന്നും പൂത്തു വിടരും നിന്റെ മിഴിയില്‍.... ദേവരജനീ.....
എന്നെന്നും പാടിയൊഴുകും പാല്‍ക്കിനാവില്‍ സ്നേഹ യമുനാ...
ഇതു മണ്ണിലിറങ്ങിയ പൂക്കാലം വിണ്ണിലുറങ്ങിയ പൊന്‍ താരം
മൊഴികളില്‍ അഴകിന്നായിരമായിരം ആത്മവസന്തം.....

ഉണരൂ....ഒരു കുമ്പിള്‍ പൊന്നും പൂവും കടം തരാനുണരൂ...
പകരൂ....പൂത്താലം നിറയെ കനവും സുഗന്ധവും പകരൂ...

കാണുമ്പോള്‍ ഏഴു വര്‍ണ്ണം മെല്ലെവിരിയും.... പെയ്തുമായും....
മിണ്ടുമ്പോള്‍ കാട്ടുമുളയില്‍ കാറ്റു മൂളും... ഈണമുയരും...
ഇതു കോടി നിവര്‍ത്തിയ പൂത്തിരുനാള്‍ പൊന്‍ കണി ചൂടിയ പൂമാനം
മറയരുതീമുഖമായിരമായിരമാണ്ടുകളിനിയും .....

ഉണരൂ....ഒരു കുമ്പിള്‍ പൊന്നും പൂവും കടം തരാനുണരൂ...
പകരൂ....പൂത്താലം നിറയെ കനവും സുഗന്ധവും പകരൂ...
ഈ ജന്മനാളില്‍ നേരാനായ്‌ തേന്‍ തുളുമ്പും ഗാനവുമായ്
മണി തിങ്കള്‍ തൂവും രാമഴയില്‍....ഏകനായ് വന്നു ഞാന്‍
ഉണരൂ....ഒരു കുമ്പിള്‍ പൊന്നും പൂവും കടം തരാനുണരൂ...
പകരൂ....പൂത്താലം നിറയെ കനവും സുഗന്ധവും പകരൂ...

uṇarū....ŏru kumbiḽ pŏnnuṁ pūvuṁ kaḍaṁ tarānuṇarū...
pagarū....pūttālaṁ niṟayĕ kanavuṁ sugandhavuṁ pagarū...
ī janmanāḽil nerānāy‌ ten duḽumbuṁ gānavumāy
maṇi tiṅgaḽ tūvuṁ rāmaḻayil....eganāy vannu ñān

ĕnnĕnnuṁ pūttu viḍaruṁ ninṟĕ miḻiyil.... devarajanī.....
ĕnnĕnnuṁ pāḍiyŏḻuguṁ pālkkināvil sneha yamunā...
idu maṇṇiliṟaṅṅiya pūkkālaṁ viṇṇiluṟaṅṅiya pŏn dāraṁ
mŏḻigaḽil aḻaginnāyiramāyiraṁ ātmavasandaṁ.....

uṇarū....ŏru kumbiḽ pŏnnuṁ pūvuṁ kaḍaṁ tarānuṇarū...
pagarū....pūttālaṁ niṟayĕ kanavuṁ sugandhavuṁ pagarū...

kāṇumboḽ eḻu varṇṇaṁ mĕllĕviriyuṁ.... pĕydumāyuṁ....
miṇḍumboḽ kāṭṭumuḽayil kāṭru mūḽuṁ... īṇamuyaruṁ...
idu koḍi nivarttiya pūttirunāḽ pŏn kaṇi sūḍiya pūmānaṁ
maṟayarudīmukhamāyiramāyiramāṇḍugaḽiniyuṁ .....