Ummaykkum baappaykkum

ഉമ്മയ്ക്കും ബാപ്പയ്ക്കും
Year
Language

ഉമ്മയ്ക്കും ബാപ്പയ്ക്കും ആയിരമായിരം
ഉമ്മയും കൊണ്ടിങ്ങു വരുമല്ലോ
ഉല്ലാസക്കൈത്തിരി കത്തിച്ചുവയ്ക്കുവാന്‍
ഉണ്ണിക്കിടാവൊന്നു വരുമല്ലോ

ഉപ്പയെപ്പോലുള്ള മൊഞ്ചാണ് അവ-
നെപ്പോഴും വിരിവുള്ള നെഞ്ചാണ്
ഇപ്പോഴേ കാണുന്നുകരളിന്റെ കണ്ണിലാ
കല്‍പ്പകക്കനിയൊത്ത രൂപം ഞാന്‍

ഉമ്മതനുദരത്തില്‍ വളര്‍ന്നിട്ടൊരുനാള്‍
ഉണരാന്‍ കിടക്കുന്ന കനിയാണ്
കൊതിയോടിരിക്കുന്നബാപ്പാക്കു ഞാനിനി
കൊടുക്കാന്‍ കരുതുന്ന നിധിയാണ്

മോഹിച്ചിരുന്നതു കിട്ടിയെന്നുള്ളൊരു
മോദത്തിലെല്ലാരും കഴിഞ്ഞീടും
വാപ്പാടെ മോനെന്നു ലോകം പുകഴ്ത്തുമ്പോള്‍
വാപ്പാക്കു ഖല്‍ബ് തെളിഞ്ഞീടും

ummaykkuṁ bāppaykkuṁ āyiramāyiraṁ
ummayuṁ kŏṇḍiṅṅu varumallo
ullāsakkaittiri katticcuvaykkuvān
uṇṇikkiḍāvŏnnu varumallo

uppayĕppoluḽḽa mŏñjāṇ ava-
nĕppoḻuṁ virivuḽḽa nĕñjāṇ
ippoḻe kāṇunnugaraḽinṟĕ kaṇṇilā
kalppagakkaniyŏtta rūbaṁ ñān

ummadanudarattil vaḽarnniṭṭŏrunāḽ
uṇarān kiḍakkunna kaniyāṇ
kŏdiyoḍirikkunnabāppākku ñānini
kŏḍukkān karudunna nidhiyāṇ

mohiccirunnadu kiṭṭiyĕnnuḽḽŏru
modattilĕllāruṁ kaḻiññīḍuṁ
vāppāḍĕ monĕnnu logaṁ pugaḻttumboḽ
vāppākku khalp tĕḽiññīḍuṁ