Umma tarumo

ഉമ്മ തരുമോ
Work
Year
Language

ഉമ്മ തരുമോ ഉമ്മ തരുമോ പൂമ്പാറ്റേ
പൂവു ചോദിച്ചു പൂങ്കവിളില്‍
ഉമ്മ തരുമോ പൂമ്പാറ്റേ ഉമ്മ തരുമോ പൂമ്പാറ്റേ

ഉമ്മതരാം ഉമ്മതരാം ഉണ്ണിപ്പൂവേ ഉമ്മതരാം
കുഞ്ഞിക്കവിളില്‍ കുങ്കുമക്കവിളില്‍
അമ്മതരാം പൊന്നുമ്മ
അമ്മതരാം പൊന്നുമ്മ (ഉമ്മ തരുമോ)

വെണ്മുകില്‍ മെത്തയില്‍ ചന്ദ്രന്‍ താരത്തെ
ചുമ്പിച്ചുറക്കും നേരത്ത്
പ്രാണസഖിയെ തേടി തേടി
വാനമ്പാടി പാടുന്നു (ഉമ്മ തരുമോ)

ഉമ്മ തരാം ഉമ്മ തരാം അമ്മതരാം പൊന്നുമ്മ
കുഞ്ഞിക്കവിളത്തുമ്മ തന്നാല്‍ അമ്മയ്ക്കിങ്ങോട്ടെന്തു തരും?
അച്ഛന്‍ നല്ലൊരുമ്മ തരും (ഉമ്മ തരുമോ)

umma tarumo umma tarumo pūmbāṭre
pūvu sodiccu pūṅgaviḽil
umma tarumo pūmbāṭre umma tarumo pūmbāṭre

ummadarāṁ ummadarāṁ uṇṇippūve ummadarāṁ
kuññikkaviḽil kuṅgumakkaviḽil
ammadarāṁ pŏnnumma
ammadarāṁ pŏnnumma (umma tarumo)

vĕṇmugil mĕttayil sandran dārattĕ
sumbiccuṟakkuṁ neratt
prāṇasakhiyĕ teḍi teḍi
vānambāḍi pāḍunnu (umma tarumo)

umma tarāṁ umma tarāṁ ammadarāṁ pŏnnumma
kuññikkaviḽattumma tannāl ammaykkiṅṅoṭṭĕndu taruṁ?
acchan nallŏrumma taruṁ (umma tarumo)