You are here

Pandirusutrum paccolappandalinakki

Title (Indic)
പന്തിരുചുറ്റും പച്ചോലപ്പന്തലിണക്കി
Work
Year
Language
Credits
Role Artist
Music G Devarajan
Performer Chorus
Lathika
KJ Yesudas
Writer Kavalam Narayana Panicker

Lyrics

Malayalam

പന്തിരു ചുറ്റും പച്ചോലപ്പന്തലിണക്കി
പന്തലിണക്കി, പന്തലിണക്കി, പന്തലിണക്കി
പഴുക്കാപ്പാക്കുകെട്ടി തൊങ്ങലുതൂക്കി
തൊങ്ങലുതൂക്കി, തൊങ്ങലുതൂക്കി, തൊങ്ങലുതൂക്കി
താവഴി തരവഴി തോരണം ചാര്‍ത്തി
നാടുവാഴും തമ്പ്രാന്റെ മംഗല്യത്തേരൊരുക്കി

ആലിനുണ്ടൊരു വേര് - വേര്, വേര്
വേരിറങ്ങിയ മണ്ണ് - മണ്ണ്, മണ്ണ്
വേരിറങ്ങിയ മണ്ണിനുണ്ടൊരു മനസ്സ്
മനസ്സില്‍ നിറഞ്ഞൊരു തായമ്പകയുണ്ടേ
തായമ്പകയുണ്ടേ....

നക തരകാം തരകാം നക തരകാം
തിരുകുടു തരകാം തരകാം തരകാം
തിരുകുടു തിരുകുടു നക തരകാം

തേവരില്ലാത്തുത്സവത്തിന്നെഴുന്നെള്ളിക്കാന്‍
ഒരു തനിത്തങ്കത്തിടമ്പുണ്ടേ... ഓ...
ആ തിടമ്പ് ഈ തിടമ്പ് അരുമത്തിടമ്പല്ലോ
ഈ തമ്പുരാന്‍ - ഈ തമ്പുരാന്‍ ഞങ്ങടെ തമ്പുരാന്‍
(പന്തിരു)

കിളിയേ കിളിമകളേ - മകളേ മകളേ
കിളിന്തുപെണ്ണിന്റെ പൊടകൊട
പൊടകൊട... പൊടകൊട...
കിളിന്തുപെണ്ണിന്റെ പൊടകൊടയ്‌ക്കൊരു സദസ്സ്
സദസ്സില്‍ നിറഞ്ഞതു താളക്കൊഴുപ്പല്ലോ
താളക്കൊഴുപ്പല്ലോ......

നക തരകാം തരകാം നക തരകാം
തിരുകുടു തരകാം തരകാം തരകാം
തിരുകുടു തിരുകുടു നക തരകാം

ആരുമോരും പിരിയാതെ അടങ്ങാതെയൊതുങ്ങാതെ
അരശ്ശാണ്ടൊരരചനുണ്ടേ ഓ...
ആ അരചന്‍ ഈ അരചന്‍ അരുമയായരചനല്ലോ
ഈ തമ്പുരാന്‍ - ഈ തമ്പുരാന്‍, ഞങ്ങടെ തമ്പുരാന്‍
(പന്തിരു)

English

pandiru suṭruṁ paccolappandaliṇakki
pandaliṇakki, pandaliṇakki, pandaliṇakki
paḻukkāppākkugĕṭṭi tŏṅṅaludūkki
tŏṅṅaludūkki, tŏṅṅaludūkki, tŏṅṅaludūkki
tāvaḻi taravaḻi toraṇaṁ sārtti
nāḍuvāḻuṁ tambrānṟĕ maṁgalyatterŏrukki

ālinuṇḍŏru ver - ver, ver
veriṟaṅṅiya maṇṇ - maṇṇ, maṇṇ
veriṟaṅṅiya maṇṇinuṇḍŏru manass
manassil niṟaññŏru tāyambagayuṇḍe
tāyambagayuṇḍe....

naga taragāṁ taragāṁ naga taragāṁ
tiruguḍu taragāṁ taragāṁ taragāṁ
tiruguḍu tiruguḍu naga taragāṁ

tevarillāttutsavattinnĕḻunnĕḽḽikkān
ŏru tanittaṅgattiḍambuṇḍe... o...
ā tiḍamp ī tiḍamp arumattiḍamballo
ī tamburān - ī tamburān ñaṅṅaḍĕ tamburān
(pandiru)

kiḽiye kiḽimagaḽe - magaḽe magaḽe
kiḽindubĕṇṇinṟĕ pŏḍagŏḍa
pŏḍagŏḍa... pŏḍagŏḍa...
kiḽindubĕṇṇinṟĕ pŏḍagŏḍay‌kkŏru sadass
sadassil niṟaññadu tāḽakkŏḻuppallo
tāḽakkŏḻuppallo......

naga taragāṁ taragāṁ naga taragāṁ
tiruguḍu taragāṁ taragāṁ taragāṁ
tiruguḍu tiruguḍu naga taragāṁ

ārumoruṁ piriyādĕ aḍaṅṅādĕyŏduṅṅādĕ
araśśāṇḍŏrarasanuṇḍe o...
ā arasan ī arasan arumayāyarasanallo
ī tamburān - ī tamburān, ñaṅṅaḍĕ tamburān
(pandiru)

Lyrics search