Ullil kurugunna venbraakkale

ഉള്ളില്‍ കുറുകുന്ന വെണ്‍പ്രാക്കളേ
Year
Language

ഉള്ളിൽ കുറുകുന്ന വെൺപിറാക്കളേ
കണ്ണീരാറ്റിൻ കുഞ്ഞോളങ്ങളേ
താനേ തളരുന്ന ചുണ്ടിലൂറുമീ
താരാട്ടു പാട്ടിൻ ഈണം മൂകമായ്
അലിയും സ്നേഹമാം തൂവെണ്ണയും
അഴലിൽ ചാലിച്ച കൽക്കണ്ടവും
ഇനി മാറിൽ നീറും കാണാച്ചൂടും നൽകാനാവില്ലല്ലോ
നെഞ്ചിൽ നിറമിഴിനീരുമായ് നോവും ഒരു ബലിദാനമായ്
ഏതോ കർമ്മബന്ധത്തിൻ ഇടനാഴിയിൽ
ആരും കാണാക്കാറ്റിൻ നെടുവീർപ്പുമായ്
ഒരു കണ്ണീർമേഘം പെയ്യാൻ വയ്യാതെങ്ങോ വിങ്ങുമ്പോൾ

uḽḽil kuṟugunna vĕṇbiṟākkaḽe
kaṇṇīrāṭrin kuññoḽaṅṅaḽe
tāne taḽarunna suṇḍilūṟumī
tārāṭṭu pāṭṭin īṇaṁ mūgamāy
aliyuṁ snehamāṁ tūvĕṇṇayuṁ
aḻalil sālicca kalkkaṇḍavuṁ
ini māṟil nīṟuṁ kāṇāccūḍuṁ nalgānāvillallo
nĕñjil niṟamiḻinīrumāy novuṁ ŏru balidānamāy
edo karmmabandhattin iḍanāḻiyil
āruṁ kāṇākkāṭrin nĕḍuvīrppumāy
ŏru kaṇṇīrmeghaṁ pĕyyān vayyādĕṅṅo viṅṅumboḽ