Ullam minni vallam tenni tenni

ഉള്ളം മിന്നി വള്ളം തെന്നി തെന്നി
Year
Language

ഉള്ളം മിന്നി... വള്ളം തെന്നിത്തെന്നി
മാലക്കാട്ടില്‍ മാനം കുളിരുന്നു
സ്വപ്നം തുഴതുഴഞ്ഞു ഓളങ്ങള്‍ എറിഞ്ഞെറിഞ്ഞാടുമെ
ഓര്‍മ്മതന്‍ കണ്ണുനീര്‍ പുഴവഴിയേ
ഉള്ളം മിന്നി.........
മ്.....

നാട്ടുമങ്കേ നറുമലരേ നീയൊന്നുണരുണരു
ഓമനേ വിരഹിണി നീളേ നീ തേടിയ
പുണ്യമീ പുലരൊളിയോ?
ദൂരം പോകെപ്പോകെ തീരം കാണെക്കാണേ
മ്..............

വിത്തിറക്കി വിളവൊരുക്കി കാലം പറപറന്നേ
പച്ചയാം ഇളംകതിര്‍ ചാര്‍ത്തിലെ
പാല്‍മണിമുത്തുകള്‍ പതിരടിഞ്ഞു
കാലം ചെന്നു പാകം വന്നു
മ്............

uḽḽaṁ minni... vaḽḽaṁ tĕnnittĕnni
mālakkāṭṭil mānaṁ kuḽirunnu
svapnaṁ tuḻaduḻaññu oḽaṅṅaḽ ĕṟiññĕṟiññāḍumĕ
ormmadan kaṇṇunīr puḻavaḻiye
uḽḽaṁ minni.........
m.....

nāṭṭumaṅge naṟumalare nīyŏnnuṇaruṇaru
omane virahiṇi nīḽe nī teḍiya
puṇyamī pularŏḽiyo?
dūraṁ pogĕppogĕ tīraṁ kāṇĕkkāṇe
m..............

vittiṟakki viḽavŏrukki kālaṁ paṟabaṟanne
paccayāṁ iḽaṁkadir sārttilĕ
pālmaṇimuttugaḽ padiraḍiññu
kālaṁ sĕnnu pāgaṁ vannu
m............