ഉലകമീരേഴും പ്രളയസാഗര
തിരകളാല്‍ മൂടി വലയുമ്പോള്‍
അരയാലിന്‍ കൊച്ചു തളിരാം തോണിയില്‍
അരവിന്ദാക്ഷന്‍ വന്നണയുന്നൂ
എവിടെ ധര്‍മ്മത്തിന്‍ ക്ഷതി ഭവിക്കുന്നു
അധര്‍മ്മമെങ്ങും വിലസുന്നു
യുഗയുഗങ്ങളായ് അവിടുന്നില്‍ സ്വയം
അവതരിക്കുന്ന പെരുമാളേ (ഉലകമീരേഴും)
പരമപൂരുഷ ഭഗവാനേ സാക്ഷാല്‍
പ്രണയമന്ത്രത്തില്‍ പൊരുള്‍ നീയേ
പെരിയ സംശാരക്കടല്‍ കടക്കുമ്പോള്‍
അവിടുന്നേ രക്ഷ ഹരികൃഷ്ണാ (ഉലകമീരേഴും)