മയ്യഴിപ്പുഴയൊഴുകി തൃക്കാല്‍ച്ചിലമ്പുകിലുങ്ങി
പളുങ്കുകല്‍പ്പടവില്‍ പാടീ കൂവരം കിളി
നിറങ്ങളാല്‍ സ്വരങ്ങളാല്‍ പൊന്മുകില്പ്പാളിയില്
ദേവദൂതികമാരെഴുതി ഭാഗ്യജാതകം
ഇന്നലെയോളം എല്ലാരും ചൊല്ലീ
തേനില്ല പൂവിലെന്ന് - വെറുതേ
ഇന്നലെയോളം എല്ലാരും ചൊല്ലി
തേനില്ല പൂവിലെന്ന്
കാറ്റിന്റെ കൈ തേടുമ്പോഴോ
കരളാകവേ പൂന്തേന്‍ കുടം
മണവാളനാകാന്‍ കൊതിച്ചുതുള്ളി-
ത്തുമ്പിവന്നെത്തീ
പൂക്കാലമായ് കനവില്‍ പൂക്കാലമായ്
നാഴിയിടങ്ങഴി ചോറുവിളമ്പി
തുമ്പയും തോഴിമാരും- മണ്ണില്‍
നാഴിയിടങ്ങഴി ചോറുവിളമ്പി
തുമ്പയും തോഴിമാരും
വനമുല്ലകള്‍ പൂപ്പന്തലായ്
കാട്ടാറുകള്‍ കണ്ണാടിയായ്
കാടാറുമാസം കഴിഞ്ഞുവന്നൊരു
കാട്ടുതുമ്പിക്ക് കല്യാണമായ് നാളെ
കല്യാണമായ്