Udyaanadevidan

ഉദ്യാനദേവിതന്‍
Year
Language

ഉദ്യാനദേവിതന്‍ ഉത്സവമായ് നയനോത്സവമായ്
വന്ന പൂമകളേ
സുഖമോ സുഖമോ കുശലം ചോദിപ്പൂ സഖികള്‍ നിന്‍
പുഷ്പ സഖികള്‍

പാലുപോലെ നിലാവുപോലെ വെണ്മയോലുന്ന നിന്മനസ്സില്‍
വിരിയുന്നതെല്ലാം വെളുത്തപൂക്കള്‍
നിന്മനസില്‍ വിരിയുന്നതെല്ലാം പൂക്കള്‍
കൂടണയുന്നതെല്ലാം വെണ്‍പ്രാക്കള്‍
നിന്മനസ്സില്‍ കൂടണയുന്നതെല്ലാം വെണ്‍പ്രാക്കള്‍
ഉദ്യാനദേവിതന്‍........

കൂടെവന്ന കിനാവുപോലെ ആരേ പാടുന്നു നിന്മനസ്സില്‍
വിടരുന്നതെന്നോ തുടുത്തപൂക്കള്‍
നിന്മനസ്സില്‍ വിടരുന്നതെന്നോ തുടുത്ത പൂക്കള്‍
തേനുതിരുന്നതെന്നോ മാമ്പൂക്കള്‍
നിന്മനസ്സില്‍ തേനുതിരുന്നതെന്നോ മാമ്പൂക്കള്‍
ഉദ്യാനദേവിതന്‍

udyānadevidan utsavamāy nayanotsavamāy
vanna pūmagaḽe
sukhamo sukhamo kuśalaṁ sodippū sakhigaḽ nin
puṣpa sakhigaḽ

pālubolĕ nilāvubolĕ vĕṇmayolunna ninmanassil
viriyunnadĕllāṁ vĕḽuttabūkkaḽ
ninmanasil viriyunnadĕllāṁ pūkkaḽ
kūḍaṇayunnadĕllāṁ vĕṇbrākkaḽ
ninmanassil kūḍaṇayunnadĕllāṁ vĕṇbrākkaḽ
udyānadevidan........

kūḍĕvanna kināvubolĕ āre pāḍunnu ninmanassil
viḍarunnadĕnno tuḍuttabūkkaḽ
ninmanassil viḍarunnadĕnno tuḍutta pūkkaḽ
tenudirunnadĕnno māmbūkkaḽ
ninmanassil tenudirunnadĕnno māmbūkkaḽ
udyānadevidan