Udayattil oru roobam

ഉദയത്തിൽ ഒരു രൂപം
Year
Language

ഉദയത്തിലൊരു രൂപം മധ്യാഹ്നത്തിലൊരു രൂപം
സായന്തനത്തില്‍ വെറോരു രൂപം
ഹരിഗീതപുരവാസാ ശ്രീ മുരുകാ
തിരുവിഗ്രഹം കണ്ടു മതിമറന്നേൻ
ഉദയത്തിലൊരു രൂപം....

നിർമ്മാല്യം മാറ്റിയാൽ ബാലസുബ്രഹ്മണ്യന്‍ - 2
അഭിഷേകം കഴിയുമ്പോൾ ദിഗംബര യതിവര്യൻ - 2
മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ വല്ലിമനോഹരൻ - 2
മുക്കണ്ണൻ മകനേ നിൻ തിരുവിളയാടല്‍ കണ്ടേന്‍
ഉദയത്തിലൊരു രൂപം....

കണ്ണിരുകൊണ്ടു ഞാൻ കാവടിയാടിടാം - 2
പനിനീരായ്‌ തൂകിടും നിൻ തിരുമേനിയിൽ - 2
കനവുകള്‍കൊണ്ടു ഞാൻ കാവടിയാടിടാം - 2
കളഭമായ്‌ കതിരിടും നിൻ തിരുമേനിയിൽ
ഉദയത്തിലൊരു രൂപം....

udayattilŏru rūbaṁ madhyāhnattilŏru rūbaṁ
sāyandanattil vĕṟoru rūbaṁ
harigīdaburavāsā śrī murugā
tiruvigrahaṁ kaṇḍu madimaṟannen
udayattilŏru rūbaṁ....

nirmmālyaṁ māṭriyāl bālasubrahmaṇyan - 2
abhiṣegaṁ kaḻiyumboḽ digaṁbara yadivaryan - 2
muḻukkāpp sārttiyāl vallimanoharan - 2
mukkaṇṇan magane nin diruviḽayāḍal kaṇḍen
udayattilŏru rūbaṁ....

kaṇṇirugŏṇḍu ñān kāvaḍiyāḍiḍāṁ - 2
paninīrāy‌ tūgiḍuṁ nin dirumeniyil - 2
kanavugaḽkŏṇḍu ñān kāvaḍiyāḍiḍāṁ - 2
kaḽabhamāy‌ kadiriḍuṁ nin dirumeniyil
udayattilŏru rūbaṁ....