Udayasooryan

ഉദയസൂര്യൻ
Work
Year
Language

ഉദയസൂര്യന്‍ നമ്മെയുറക്കുന്നൂ
രജതതാരകള്‍ നമ്മേ ഉണര്‍ത്തുന്നൂ (ഉദയസൂര്യന്‍ )
നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ ...
നിഴല്‍പ്പാവക്കൂത്തിലെ കളിപ്പാവകള്‍ ഞങ്ങള്‍
വിളക്കിന്റെ മുന്നിലെ ശലഭങ്ങള്‍
(ഉദയസൂര്യന്‍ )

ഹൃദയത്തിലെപ്പൊഴും ബാഷ്പസമുദ്രം
വദനത്തില്‍ മഴവില്ലിന്‍ തേരോട്ടം (ഹൃദയത്തിലെപ്പൊഴും)
രജനിവന്നുയര്‍ത്തുന്ന കൂടാരം
രജനിവന്നുയര്‍ത്തുന്ന കൂടാരം
പൂകിയണിയുന്നു നമ്മളീ മുഖം മൂടി
പൂകിയണിയുന്നു നമ്മളീ മുഖം മൂടി
(ഉദയസൂര്യന്‍ )

കളിയരങ്ങില്‍ കാണും കാമിനിമാരുടെ
കവിളില്‍ പുരട്ടിയ കാഷ്മീരം (കളിയരങ്ങില്‍)
കാണുന്നോര്‍ക്കതു രാഗസിന്ദൂരം
കണ്ണീരില്‍ ചാലിച്ച ഹൃദയരക്തം സ്വന്തം
കണ്ണീരില്‍ ചാലിച്ച ഹൃദയരക്തം
(ഉദയസൂര്യന്‍ )

udayasūryan nammĕyuṟakkunnū
rajadadāragaḽ namme uṇarttunnū (udayasūryan )
niḻalppāvakkūttilĕ kaḽippāvagaḽ ...
niḻalppāvakkūttilĕ kaḽippāvagaḽ ñaṅṅaḽ
viḽakkinṟĕ munnilĕ śalabhaṅṅaḽ
(udayasūryan )

hṛdayattilĕppŏḻuṁ bāṣpasamudraṁ
vadanattil maḻavillin deroṭṭaṁ (hṛdayattilĕppŏḻuṁ)
rajanivannuyarttunna kūḍāraṁ
rajanivannuyarttunna kūḍāraṁ
pūgiyaṇiyunnu nammaḽī mukhaṁ mūḍi
pūgiyaṇiyunnu nammaḽī mukhaṁ mūḍi
(udayasūryan )

kaḽiyaraṅṅil kāṇuṁ kāminimāruḍĕ
kaviḽil puraṭṭiya kāṣmīraṁ (kaḽiyaraṅṅil)
kāṇunnorkkadu rāgasindūraṁ
kaṇṇīril sālicca hṛdayaraktaṁ svandaṁ
kaṇṇīril sālicca hṛdayaraktaṁ
(udayasūryan )