Udayasooryadilagam

ഉദയസൂര്യതിലകം
Year
Language

ഉദയസൂര്യതിലകം ചൂടി ഉഷസ്സു വന്നൂ
ഭാവിവധുവിൻ രൂപം തേടി
മനസ്സുണർന്നൂ എന്റെ മനസ്സുണർന്നൂ (ഉദയ..)

കടമിഴിയിൽ കവിതകൾ വേണം
ചൊടിയിണയിൽ പൂവിതൾ വേണം
മാദകപ്പൂങ്കവിളിണയിൽ മരന്ദമഞ്ജരി വേണം
സ്വന്തമാക്കും ഞാനാ സൗന്ദര്യം
സ്വപ്നങ്ങൾ നുള്ളിയുണർത്തും സൗന്ദര്യം (ഉദയസൂര്യ..)

കരിമുടിയിൽ മുകിലൊളി വേണം
കളമൊഴിയിൽ തേനല വേണം
വാരിളം നെറ്റിത്തട്ടിൽ വസന്ത പഞ്ചമി വേണം
സ്വന്തമാക്കും ഞാനാ ലാവണ്യം
സ്വർഗ്ഗങ്ങൾ പാരിലുയർത്തും ലാവണ്യം (ഉദയ..)

udayasūryadilagaṁ sūḍi uṣassu vannū
bhāvivadhuvin rūbaṁ teḍi
manassuṇarnnū ĕnṟĕ manassuṇarnnū (udaya..)

kaḍamiḻiyil kavidagaḽ veṇaṁ
sŏḍiyiṇayil pūvidaḽ veṇaṁ
mādagappūṅgaviḽiṇayil marandamañjari veṇaṁ
svandamākkuṁ ñānā saundaryaṁ
svapnaṅṅaḽ nuḽḽiyuṇarttuṁ saundaryaṁ (udayasūrya..)

karimuḍiyil mugilŏḽi veṇaṁ
kaḽamŏḻiyil tenala veṇaṁ
vāriḽaṁ nĕṭrittaṭṭil vasanda pañjami veṇaṁ
svandamākkuṁ ñānā lāvaṇyaṁ
svarggaṅṅaḽ pāriluyarttuṁ lāvaṇyaṁ (udaya..)