പെണ്ണേ എൻ പെണ്ണേ നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ പെണ്ണേ..
പെണ്ണേ പെണ്ണേ മോഹപ്പൊന്നേ
ഓ ഹോ കണ്ണേ എൻ കണ്ണേ നിൻ കണ്ണിൽ നീലനിലാവുണ്ടോ
കണ്ണേ കണ്ണേ കണ്ണേ സ്നേഹക്കനിയേ
ഓ - കൈത്താളം തട്ടാതെ മെയ്ത്താളം കാണാതെ
എന്താണീ പുത്തൻ വായാട്ടം..ഹോ
ആകാശം പൊൻകിണ്ണം ആശിക്കും തേൻകിണ്ണം..
നീട്ടാതെൻ നേർക്കായി നീട്ടാതെ
എനിക്കായ് ചെമ്മാനത്തെ താരത്തേരില്ലേ
ഇന്നെന്തിനാണിന്നെന്തിനാണീ മോഹപ്പൂത്തേരു്
നിനക്കായ് തങ്കത്തട്ടാൻ തട്ടാരെത്തീലേ
പിന്നെന്തിനാണിന്നെന്തിനാണീ ഓലപ്പൂത്താലി
(..പെണ്ണേ എൻ പെണ്ണേ)
മണിമുത്തം നീ ചോദിച്ചു മൌനം സമ്മതമായ് ഹോ ഹോ
മലരമ്പാകെ ചോദിച്ചു മധുരം തൂകിപ്പോയ്
ഇനിയൊന്നും ചോദിക്കല്ലേ ചോദിക്കല്ലേ പൊന്നേ
കവിൾത്താരുലഞ്ഞതെന്തേ കിനാച്ചന്തമേ
കുറിക്കൂട്ടു മാഞ്ഞതെന്തേ നിലാസുന്ദരീ
നീ കണ്ടവയെല്ലാം മിണ്ടാതെ കേട്ടവയെല്ലാം പാടാതെ
തൊട്ടതിലെല്ലാമൊട്ടാതെ ഒഹോഹോ..
(..പെണ്ണേ എൻ പെണ്ണേ)
കുറ്റാലത്തരുവിക്കരയിൽ ചിറ്റോടത്തിൽ മെല്ലേ
മനമാകെ നനഞ്ഞോ പെണ്ണേ വായാടിപ്പെണ്ണാളേ
നീയാകെ നനഞ്ഞോ പെണ്ണേ വായാടിത്തത്തമ്മേ
തുടിക്കൂന്നു മാനസം കുതിക്കാതെ നീ
മനസ്സിന്റെ പൊൻപരാഗം പൊഴിഞ്ഞതല്ലേ
നിൻ താമരവളയക്കൈകളിലേ പുത്തണിവളകൾ ഉടഞ്ഞല്ലോ
ഉത്തരം ഒന്നും ചൊല്ലാനില്ലെന്നോ..
(ഓഹോ പെണ്ണേ എൻ പെണ്ണേ..)