താരാപഥങ്ങളേ
താലോലമാട്ടുന്നു മായികകാന്ത സന്ദേശം
ജ്വാലാ സുമങ്ങള് തന് ചുണ്ടില്‍ തുളുമ്പുന്നു
മാസ്മര ജീവനസ്മേരം (താരാപഥങ്ങളേ)
നിത്യ ഹരിതമാം ഈവഴിത്താരയില്‍
നിന്നു ഞാന്‍ നിന്നെ വിളിക്കും
സ്നേഹമായ് വന്നു നിന്
ജീവന്റെ ജീവനില്‍ ഗാനസൌരഭം നിറയ്ക്കും
മോഹമായ് വന്നു നിന്
ഭാവനാവേദിയില്‍ വാനവര്‍ണ്ണങ്ങള്‍ വിതയ്ക്കും
(താരാപഥങ്ങളേ)
നീയറിയാതെ നിന് ശൂന്യബോധങ്ങളില്‍
നിര്‍വൃതിയായ് ഞാന്‍ തുടിക്കും
നീ തളരുമ്പോള്‍ നിന് ശുഷ്കനേത്രങ്ങളില്
നീര്മണിയായ് ഞാനടരും
നിന്നെ കരയിച്ച നിശ്ശബ്ദ ദുഃമെ -
ന്നെന്നെയീ ലോകം വിളിക്കും
(താരാപഥങ്ങളേ)