ഉദയ കാഹളം ഉയരുകയായി
ഉദ്യാന വീഥികള്‍ ഉണരുകയായി
പ്രകൃതീ ദേവി തന്‍ പൊന്നമ്പലത്തില്‍
പ്രഭാത ശ്രീബലി തുടങ്ങുകയായി
ആ ...ആ ....ആ ...
തുഷാര ഗംഗയില്‍ നീരാടി നില്‍പ്പൂ
തുളസികള്‍ പൂക്കും മലയാടിവാരം (2)
മുകളില്‍ അചഞ്ചല സുന്ദര വാനം
കുളി കഴിഞ്ഞീറന്‍ ഉടുക്കും മേഘം
മലരേ മലരേ മനസ്സാം മാതള മലരേ
നീ മാത്രമിനിയും ഉണരാത്തതെന്തേ
ഉണരാത്തതെന്തേ ആ ...ആ ...
വികാരവതിയായ് ഇളകി വരുന്നു
വീണകള്‍ മീട്ടും പൂന്തേനരുവി (2)
ഏതോ താപസ ഹൃദയം കവരാന്‍
പാടും മറ്റൊരു മേനക പോലെ
വീണേ ..വീണേ മോഹമാം പൊന്മണി വീണേ
നീമാത്രമിനിയും പാടാത്തതെന്തേ
പാടാത്തതെന്തേ ആ ... (ഉദയ)