ഉദയാസ്തമയപൂജ.. നിൻ മിഴിയിൽ
ഉദയാസ്തമയപൂജ..
ഹൃദയനാഥനായ് പൊലിയാതെ തുടരും
ഉദയാസ്തമയപൂജ..
ദേവപാദങ്ങൾ തേടിവരുന്നൊരു
ദീപാരാധനാ താലം നീ
ആ ധ്യാനപൂർണ്ണിമാകിരണങ്ങളിന്നെൻ
അധരത്തിന്‍ മന്ത്രമായി
അനശ്വരമന്ത്രമായി
അനുരാഗമന്ത്രമായി..
(ഉദയാസ്തമനപൂജ)
ദേവഗാന്ധാരി ചൂടിവരുന്നൊരു
ഭാവസന്ധ്യാഗീതം നീ..
ആ ഗാനമഞ്ജുഷാ സൗരഭ്യമിന്നെൻ
ആത്മാവും വീണയാക്കി
അനശ്വരവീണയാക്കി
അനുരാഗവീണയാക്കി..
(ഉദയാസ്തമനപൂജ)
udayāstamayabūja.. nin miḻiyil
udayāstamayabūja..
hṛdayanāthanāy pŏliyādĕ tuḍaruṁ
udayāstamayabūja..
devabādaṅṅaḽ teḍivarunnŏru
dībārādhanā tālaṁ nī
ā dhyānabūrṇṇimāgiraṇaṅṅaḽinnĕn
adharattin mandramāyi
anaśvaramandramāyi
anurāgamandramāyi..
(udayāstamanabūja)
devagāndhāri sūḍivarunnŏru
bhāvasandhyāgīdaṁ nī..
ā gānamañjuṣā saurabhyaminnĕn
ātmāvuṁ vīṇayākki
anaśvaravīṇayākki
anurāgavīṇayākki..
(udayāstamanabūja)