ആ ആ ആ.....
വാതം പിത്തകഫങ്ങളാല്‍ വലയിതം
മര്‍ത്ത്യന്റെ രോഗങ്ങള്‍
സംഗീതം താന്‍ പരമൗഷധം
വെറുതേയാണോപ്രേഷനും മറ്റുമേ
ഗുന്മം ശൂല വിസര്‍പ്പവും ക്രിമികടി
വിസ്പോടവും മാറ്റിടാം...
കാസം സന്നി കടുത്തതാം ജ്വരമിതും
കണ്ഠത്തിനാല്‍ നീക്കിടാം..
ഉദരവേദന മാറ്റിടുമൗഷധം
ഉലകിതില്‍ സംഗീതസാധന
മലബന്ധം നീക്കുന്നു മധുരസ്വരാമൃതം
മനുജനു നല്‍കുന്നു ശോധന
അര്‍ബുദംപോലുമകറ്റും
അല്‍ഭുതങ്ങള്‍ കാട്ടും സംഗീതം
വായുവില്‍ ക്ഷോഭം ചില വയറുകടി
വീക്കവും പാണ്ടും ശമിയ്ക്കും
ശമിയ്ക്കും ശമിയ്ക്കും ശമിയ്ക്കും
സരിഗപധ...
വീക്കവും പാണ്ടും ശമിയ്ക്കും...