ഉടലുകളറിയാതുയിരുകള്‍ രണ്ടും
ഉടലുകളറിയാതുയിരുകള്‍ രണ്ടും
കഥപറയാന്‍ പോയീ - ഏതോ
കഥപറയാന്‍ പോയീ (ഉടലുകള്‍)
വസന്തസുന്ദര വനവീഥികളില്‍
മലരുകള്‍ നുള്ളാന്‍ പോയ് (ഉടലുകള്‍)
എന്നിട്ട് ?
പറയാനുള്ള രഹസ്യം പറയാന്‍
പവിഴച്ചുണ്ടിനു മോഹം
അധരം വിട്ടുകടക്കാന്‍ വാക്കാം
അരയന്നത്തിനു നാണം
അരയന്നത്തിനു നാണം (ഉടലുകള്‍)
പ്രണയക്കടലിന്നക്കരെയുള്ളൊരു
കനകദ്വീപില്‍ ചെന്നു
പ്രണയക്കടലിന്നക്കരെയുള്ളൊരു
കനകദ്വീപില്‍ ചെന്നു
പുഷ്പം മൂടിയ ചന്ദനവനിയില്‍
സ്വപ്നം കണ്ടു നടന്നൂ - അവര്‍
സ്വപ്നം കണ്ടു നടന്നൂ (ഉടലുകള്‍)
uḍalugaḽaṟiyāduyirugaḽ raṇḍuṁ
kathabaṟayān poyī - edo
kathabaṟayān poyī (uḍalugaḽ)
vasandasundara vanavīthigaḽil
malarugaḽ nuḽḽān poy (uḍalugaḽ)
ĕnniṭṭ ?
paṟayānuḽḽa rahasyaṁ paṟayān
paviḻaccuṇḍinu mohaṁ
adharaṁ viṭṭugaḍakkān vākkāṁ
arayannattinu nāṇaṁ
arayannattinu nāṇaṁ (uḍalugaḽ)
praṇayakkaḍalinnakkarĕyuḽḽŏru
kanagadvībil sĕnnu
praṇayakkaḍalinnakkarĕyuḽḽŏru
kanagadvībil sĕnnu
puṣpaṁ mūḍiya sandanavaniyil
svapnaṁ kaṇḍu naḍannū - avar
svapnaṁ kaṇḍu naḍannū (uḍalugaḽ)