ഉടലിവിടെ എന്‍ ഉയിരവിടെ
മധുമധുരം ഈ മദനശരം
കാളിദാസമേഘമേ..ദൂതു പോയ്‌വരുമോ
ഉടലിവിടെ എന്‍ ഉയിരവിടെ
മധുമധുരം ഈ മദനശരം....
ഒരു തുടം തേനരുളി വന്നണഞ്ഞഗായകാ
ഒരു കുടം തീയരുളി പോയ്‌മറഞ്ഞനായകാ
ഇനിയുമെന്‍ വാടിയില്‍ വന്നണയുമോ
മുത്തുമണിക്കണ്ണീര്‍പ്പൂക്കള്‍
മാറില്‍ ചൂടാന്‍ പൊന്‍തേരിലേറിവരൂ....
ഉടലിവിടെ എന്‍ ഉയിരവിടെ
മധുമധുരം ഈ മദനശരം....
എന്‍ കരളിന്നൾത്താരയില്‍ നീ കൊളുത്തി മെഴുകുതിരി
എങ്ങിനെ ഞാനിനിമറക്കും നിന്‍ ചൊടിയില്‍ വിടര്‍ന്നചിരി
ഇനി നിന്റെ ഗീതിയില്‍ എന്നലിയും ഞാന്‍
ലില്ലിപൂത്ത തീരങ്ങളില്‍ ലല്ലലം പാടാന്‍
നീയിനിയെന്നു വരും.....
(ഉടലിവിടെ......)