ഉടല്‍ മണ്ണിന്നു ഉയിര്‍ തമിഴിന്നു - ഇത്
ഉറക്കെ ചൊല്ലാം ഉലകിന്നു
ഇനി ഒന്നായ് ഇനം ഒന്നായ്
പുതു വേദിയൊരുക്കാം വിജയിക്കാന്‍
ഈ വിജയപഥത്തില്‍ നരികള്‍ വന്നാല്‍
വിരുന്നു വയ്ക്കും വിണ്ണിന്നു
(ഉടല്‍ മണ്ണിന്നു )
പിറന്ന കുഞ്ഞിനു നടന്നു പഴകാന്‍
കയ്യില്‍ വേലു കൊടുക്കും
പിറന്ന പൈതല്‍ മരിച്ചു പിറന്നാല്‍
വാളാല്‍ അരിഞ്ഞു മൂടും
യുദ്ധ ശബ്ദം കേട്ടാലുടനെ
മുത്ത ശബ്ദം നിര്‍ത്തും
രക്തക്കുളങ്ങള്‍ നിറച്ചു നിറച്ചു
വിജയത്താമര പറിക്കും
ഈ മണ്ണില്‍ പതിച്ച കാലുകള്‍
ഞങ്ങടെ വയലില്‍ വളമാകും
അന്യര്‍ ഞങ്ങടെ പെണ്‍കളെ തൊട്ടാല്‍
തൊടും കൈ അടുപ്പിലെ വിറകാകും
ഉടല്‍ മണ്ണിന്നു ഉയിര്‍ തമിഴിന്നു - ഇത്
ഉറക്കെ ചൊല്ലാം ഉലകിന്നു
ഇനി ഒന്നായ് ഇനം ഒന്നായ്
പുതു വേദിയൊരുക്കാം വിജയിക്കാന്‍