തുഷാരമുതിരുന്നു കാവുകള്‍
തുയിലുണര്‍ന്നുലയുന്നു...
പുതുപ്പണക്കാരനെപ്പോലെ പുലരി
പവന്‍ വാരിയെറിയുന്നു...
(തുഷാരം)
പുഴയില്‍ വീണ പൊന്നുരുകുന്നു
അതിന്മേലേ മഞ്ഞല പുകയുന്നു
കദനത്തിന്‍ കനല്‍ക്കട്ടകള്‍ക്കുള്ളിലെന്‍
കനവിന്‍ കനകവുമുരുകുന്നു!
(തുഷാരം)
വ്യഥയുടെ കഥയിതു തുടരുന്നു
നദിയായി ജീവിതമൊഴുകുന്നു
എരിഞ്ഞ രജനിതന്‍ ചുടലയില്‍നിന്നും
പുലരി പിന്നെയും ജനിക്കുന്നു!
(തുഷാരം)