Tumbi nin

തുമ്പി നിന്‍
Work
Year
Language

തുമ്പീ നിന്‍ മോഹം പൂവണിഞ്ഞുവോ
ചുണ്ടില്‍ നിന്‍ രാഗം തേന്‍ പകര്‍ന്നുവോ
ദേവമല്ലിക വിരിയും വീണ്ടും വരൂ വരൂ

ദൂരെ താഴ്വര കസവണിഞ്ഞൊരുങ്ങുന്നു മഞ്ഞലയില്‍
ഏതോ കൈവിരല്‍ കരിമഷിയെഴുതുന്നു കണ്ണിമയില്‍
മന‍സ്സിലേ പരിമളം പുതുമയാര്‍ന്ന പൂക്കളില്‍
നിറയുമീ നിമിഷമേ തരുക നീ തേന്‍ കനി
പകരം തരാം വരൂ വരൂ

ദൂരെ പൊന്മുകില്‍ വരമഞ്ഞളണിയുന്നു മഞ്ഞലയില്‍
ഏതോ തെന്നലില്‍ ശ്രുതിലയമൊഴുകുന്ന മര്‍മ്മരങ്ങള്‍
കതിരിടും കനവുകള്‍ പുളകമാര്‍ന്ന വേളയില്‍
അലിയുമീ നിമിഷമേ തരുക നീ തേന്‍ കനീ
പകരം തരാം വരൂ വരൂ

tumbī nin mohaṁ pūvaṇiññuvo
suṇḍil nin rāgaṁ ten pagarnnuvo
devamalliga viriyuṁ vīṇḍuṁ varū varū

dūrĕ tāḻvara kasavaṇiññŏruṅṅunnu maññalayil
edo kaiviral karimaṣiyĕḻudunnu kaṇṇimayil
manassile parimaḽaṁ pudumayārnna pūkkaḽil
niṟayumī nimiṣame taruga nī ten kani
pagaraṁ tarāṁ varū varū

dūrĕ pŏnmugil varamaññaḽaṇiyunnu maññalayil
edo tĕnnalil śrudilayamŏḻugunna marmmaraṅṅaḽ
kadiriḍuṁ kanavugaḽ puḽagamārnna veḽayil
aliyumī nimiṣame taruga nī ten kanī
pagaraṁ tarāṁ varū varū