Tulumbum

തുളുമ്പും
Year
Language

തുളുമ്പും കണ്ണുകൾ തിളങ്ങും മുത്തുകൾ
വിതുമ്പും വേദനകൾ
പ്രിയേ ഞാനൊപ്പിയെടുക്കാം
കിലുങ്ങും പൊന്നലകൾ മിനുങ്ങും പൂമൊഴികൾ
കലങ്ങും ഗദ്‌ഗദവും
അഴകേ അഴകേ..
(തുളുമ്പും....)

താഴ്‌ന്നലിഞ്ഞൊഴുകും പുഴതൻ മാറിൽ
ചേർന്നിറങ്ങും മഞ്ഞുപോലെ
പ്രേമസഖീ നിൻ പൂമടിയിൽ
പ്രിയമോടെൻ സ്വപ്‌നമുറങ്ങും
പ്രാണനെ ഞാൻ തഴുകിയുറക്കും
(തുളുമ്പും....)

മൂകമായിരുളും മനസ്സിനുള്ളിൽ
മൺ‌വിളക്കിൻ തിരി പോലെ
പ്രേമവതീ നിൻ പൂഞ്ചൊടിയിൽ
പ്രിയഭാവം കണ്ടു മയങ്ങും
പ്രാണനിൽ നീ ഒഴുകിയിറങ്ങും
(തുളുമ്പും...)

tuḽumbuṁ kaṇṇugaḽ tiḽaṅṅuṁ muttugaḽ
vidumbuṁ vedanagaḽ
priye ñānŏppiyĕḍukkāṁ
kiluṅṅuṁ pŏnnalagaḽ minuṅṅuṁ pūmŏḻigaḽ
kalaṅṅuṁ gat‌gadavuṁ
aḻage aḻage..
(tuḽumbuṁ....)

tāḻ‌nnaliññŏḻuguṁ puḻadan māṟil
sernniṟaṅṅuṁ maññubolĕ
premasakhī nin pūmaḍiyil
priyamoḍĕn svap‌namuṟaṅṅuṁ
prāṇanĕ ñān daḻugiyuṟakkuṁ
(tuḽumbuṁ....)

mūgamāyiruḽuṁ manassinuḽḽil
maṇ‌viḽakkin diri polĕ
premavadī nin pūñjŏḍiyil
priyabhāvaṁ kaṇḍu mayaṅṅuṁ
prāṇanil nī ŏḻugiyiṟaṅṅuṁ
(tuḽumbuṁ...)