Tulasimaala

തുളസിമാല
Year
Language

തുളസിമാല മുല്ലമാല തെച്ചിമാല
തുളുമ്പിവരും ആരാമ പൊന്‍‌തിരമാല
താമരമൊട്ടുണ്ട് താരകപ്പൊട്ടുണ്ട് 
താഴികക്കുടങ്ങളുണ്ട് വസന്തത്തിന്‍
താഴികക്കുടങ്ങളുണ്ട്

മഞ്ഞിന്റെ കുളിരണിയും കുറുമൊഴികള്‍
കണികാണാന്‍ കണിക്കൊന്നെ കതിര്‍മണികള്‍
കാമുകിയ്ക്കു നല്‍കുവാന്‍ പിച്ചിപ്പൂവ്
കല്യാണപ്പെണ്ണിന് പനിനീര്‍പ്പൂവ്
ചെമ്പകം ജേമന്തി ചെമ്പരത്തി
എന്തിനും ഏതിനും പൊന്നരളി
ആ......

വിഷ്ണുവിനു ചാര്‍ത്തുവാന്‍ തുളസിമാല
ശിവലിംഗപൂജയ്ക്കു കൂവളമാല
ഷണ്മുഖനു ശംഖുപുഷ്പം കോര്‍ത്തമാല
ചെറുമുല്ല കുടമാല ചെണ്ടുമല്ലി
കൊങ്ങിണി കിങ്ങിണി സ്വര്‍ണ്ണമല്ലി
ആ...........

tuḽasimāla mullamāla tĕccimāla
tuḽumbivaruṁ ārāma pŏn‌tiramāla
tāmaramŏṭṭuṇḍ tāragappŏṭṭuṇḍ 
tāḻigakkuḍaṅṅaḽuṇḍ vasandattin
tāḻigakkuḍaṅṅaḽuṇḍ

maññinṟĕ kuḽiraṇiyuṁ kuṟumŏḻigaḽ
kaṇigāṇān kaṇikkŏnnĕ kadirmaṇigaḽ
kāmugiykku nalguvān piccippūv
kalyāṇappĕṇṇin paninīrppūv
sĕmbagaṁ jemandi sĕmbaratti
ĕndinuṁ edinuṁ pŏnnaraḽi
ā......

viṣṇuvinu sārttuvān duḽasimāla
śivaliṁgabūjaykku kūvaḽamāla
ṣaṇmukhanu śaṁkhubuṣpaṁ korttamāla
sĕṟumulla kuḍamāla sĕṇḍumalli
kŏṅṅiṇi kiṅṅiṇi svarṇṇamalli
ā...........