Tulaseevanam virinyanyau

തുളസീവനം വിരിഞ്ഞു
Year
Language

തുളസീവനം വിരിഞ്ഞു മനസ്സില്‍
തുഷാര മണികള്‍ പൊഴിഞ്ഞു
ഉയരുവാനാകാത്ത പരമോന്നതങ്ങളില്‍
ഉടലുകള്‍ കൊടി കെട്ടി പറന്നു പറന്നു (തുളസീവനം)

ഇവിടെ വികാരങ്ങള്‍ക്കുറക്കമില്ല
ഇരവിനും പകലിനും ഭേദമില്ല (2) (ഇവിടെ)
ഇതു വഴി വീശും കാറ്റിന്‍റെ ചുണ്ടിലും
ഇടതടവില്ലാത്ത ശീല്‍ക്കാരം ശീല്‍ക്കാരം (തുളസി)

ഇവിടെ വിനോദങ്ങള്‍ക്ക് അതിര്‍ത്തിയില്ല
മധുരവും ലഹരിയും തീരുകില്ലാ (2) (ഇവിടെ )
ഇതിലേ പടരും പുല്‍ക്കൊടി തുമ്പിലും
ഇതുവരെയില്ലാത്ത രോമാഞ്ചം രോമാഞ്ചം (തുളസി)

tuḽasīvanaṁ viriññu manassil
tuṣāra maṇigaḽ pŏḻiññu
uyaruvānāgātta paramonnadaṅṅaḽil
uḍalugaḽ kŏḍi kĕṭṭi paṟannu paṟannu (tuḽasīvanaṁ)

iviḍĕ vigāraṅṅaḽkkuṟakkamilla
iravinuṁ pagalinuṁ bhedamilla (2) (iviḍĕ)
idu vaḻi vīśuṁ kāṭrinṟĕ suṇḍiluṁ
iḍadaḍavillātta śīlkkāraṁ śīlkkāraṁ (tuḽasi)

iviḍĕ vinodaṅṅaḽkk adirttiyilla
madhuravuṁ lahariyuṁ tīrugillā (2) (iviḍĕ )
idile paḍaruṁ pulkkŏḍi tumbiluṁ
iduvarĕyillātta romāñjaṁ romāñjaṁ (tuḽasi)