Tulaseemaalayidaa

തുളസീമാലയിതാ
Year
Language

തുളസീമാലയിതാ വനമാലീ
വൃന്ദാവനത്തിന്‍‌റെ സൗന്ദര്യസാരമേ
മാലേയമോലും നിന്‍ മാറത്ത് ചാര്‍ത്താനായ്
ഒരു തുളസീമലര്‍മാലയിതാ....

(തുളസീമാലയിതാ)

രാഗലോലം നിന്‍ മുരളിയുണര്‍ത്തിയ സ്വരയമുനാനദി തേടി
പോകയാണിന്നും യദുകുലകന്യക ഒരു തളിര്‍മാലയുമായി
കാലത്തിന്‍ കാളിന്ദീതീരത്തു പാടുന്നതാരോ ആരോ
മാനത്ത് വര്‍ഷാമയൂരമായാടുന്നതാരോ ആരോ

(തുളസീമാലയിതാ)

ഗോക്കള്‍ മേയുന്ന ഹരിതതടങ്ങളില്‍ മുരളികയൂതുവതാരോ
കേള്‍പ്പൂ ദൂരത്തെ വടതരുശാഖയില്‍ ഒരു വനവേണുനിനാദം
കാലത്തിന്‍ പേരാലിന്‍‌കൊമ്പത്തു പാടുന്നതാരോ ആരോ
ഞാന്‍ പാടും പാട്ടിന്റെയൂഞ്ഞാലില്‍ ആടുന്നതാരോ ആരോ

(തുളസീമാലയിതാ)

tuḽasīmālayidā vanamālī
vṛndāvanattin‌ṟĕ saundaryasārame
māleyamoluṁ nin māṟatt sārttānāy
ŏru tuḽasīmalarmālayidā....

(tuḽasīmālayidā)

rāgalolaṁ nin muraḽiyuṇarttiya svarayamunānadi teḍi
pogayāṇinnuṁ yadugulaganyaga ŏru taḽirmālayumāyi
kālattin kāḽindīdīrattu pāḍunnadāro āro
mānatt varṣāmayūramāyāḍunnadāro āro

(tuḽasīmālayidā)

gokkaḽ meyunna haridadaḍaṅṅaḽil muraḽigayūduvadāro
keḽppū dūrattĕ vaḍadaruśākhayil ŏru vanaveṇuninādaṁ
kālattin perālin‌kŏmbattu pāḍunnadāro āro
ñān pāḍuṁ pāṭṭinṟĕyūññālil āḍunnadāro āro

(tuḽasīmālayidā)