തുടുതുടെ തുടിക്കും മോഹം
തടവിൽ കഴിയും മോഹം
കുളിരല ചൂടാൻ കൂടെ വന്നിരിക്കാൻ
എവിടെ നീയെവിടെ
(തുടുതുടെ.....)
തുടുതുടെ തുടിക്കും മോഹം..
രണ്ടു പഞ്ചമിക്കലകളിണക്കി
ഒ ഒ ഒ
രത്നപാദസരങ്ങളൊരുക്കി ഒ ഒ ഒ
(രണ്ടു....)
പാട്ടു പാടണം നൃത്തമാടണം
പവിഴമിന്നൽക്കൊടിപോലെ
ആഹാ ഹാഹാ ആഹാ
(തുടുതുടെ.....)
നീലമിഴിയിൽ സ്വപ്നമുണർന്നു
നിന്നെ മാത്രം തേടിയലഞ്ഞു
നിന്റെ നെഞ്ചിലെ കൂട്ടിൽ വാഴണം
പഞ്ചവർണ്ണക്കിളിപോലെ
അഹാ ഹാഹാ ആഹാ
(തുടുതുടെ.....)