Tudikkum manassile

തുടിക്കും മനസ്സിലെ
Year
Language

തുടിയ്ക്കും മനസ്സിലെ കലശങ്ങളില്‍...തുളുമ്പും പ്രിയസ്വപ്നമേ....
രാഗമുതിരും സങ്കല്പവീണകളില്‍ ഉണരും സംഗീതമേ....
ഉണരും സംഗീതമേ....
തുടിയ്ക്കും മനസ്സിലെ കലശങ്ങളില്‍...തുളുമ്പും പ്രിയസ്വപ്നമേ....
രാഗമുതിരും സങ്കല്പവീണകളില്‍ ഉണരും സംഗീതമേ....
ഉണരും സംഗീതമേ....

ചിരകാലമായ് ഞാന്‍ തലോലിച്ചോമനിയ്ക്കും ചിത്തിരച്ചിലമ്പുമുത്തേ....എന്റെ
ഹൃദയത്തിന്‍ ചിപ്പിയില്‍ നീ വിടര്‍ന്നു...വിഷുക്കണിയുമായ് എന്നുള്ളില്‍ കടന്നിരുന്നു....
കണിയുമായ് എന്നുള്ളില്‍ കടന്നിരുന്നു.....

എന്‍ മനോരാജ്യത്തെ മാളികയില്‍ വെണ്‍ചന്ദനത്തൊട്ടില്‍ ഞാനലങ്കരിയ്ക്കും...
കാതോര്‍ത്തു.....കാതോര്‍ത്തു ഞാനിരിയ്ക്കും...നിന്റെ കാലൊച്ച കേട്ടോടി അരികില്‍ വരാന്‍...
കാലൊച്ച കേട്ടോടി അരികില്‍ വരാന്‍...

കാതരയാം നിന്റെ ലജ്ജയുടെ മുഖപടം കണ്‍‌മുന കൊണ്ടുഞാന്‍ ഒതുക്കിമാറ്റും....
കദളിപ്പൂ ഉണ്മയുള്ള നിന്‍ മെയ്യിലെങ്ങുമെന്‍ കൈവിരല്‍ത്തുമ്പുകള്‍ ഒഴുകി നീങ്ങും...
കൈവിരല്‍ത്തുമ്പുകള്‍ ഒഴുകി നീങ്ങും...

തുടിയ്ക്കും മനസ്സിലെ കലശങ്ങളില്‍...തുളുമ്പും പ്രിയസ്വപ്നമേ....
രാഗമുതിരും സങ്കല്പവീണകളില്‍ ഉണരും സംഗീതമേ....
ഉണരും സംഗീതമേ....

tuḍiykkuṁ manassilĕ kalaśaṅṅaḽil...tuḽumbuṁ priyasvapname....
rāgamudiruṁ saṅgalbavīṇagaḽil uṇaruṁ saṁgīdame....
uṇaruṁ saṁgīdame....
tuḍiykkuṁ manassilĕ kalaśaṅṅaḽil...tuḽumbuṁ priyasvapname....
rāgamudiruṁ saṅgalbavīṇagaḽil uṇaruṁ saṁgīdame....
uṇaruṁ saṁgīdame....

siragālamāy ñān daloliccomaniykkuṁ sittiraccilambumutte....ĕnṟĕ
hṛdayattin sippiyil nī viḍarnnu...viṣukkaṇiyumāy ĕnnuḽḽil kaḍannirunnu....
kaṇiyumāy ĕnnuḽḽil kaḍannirunnu.....

ĕn manorājyattĕ māḽigayil vĕṇsandanattŏṭṭil ñānalaṅgariykkuṁ...
kādorttu.....kādorttu ñāniriykkuṁ...ninṟĕ kālŏcca keṭṭoḍi arigil varān...
kālŏcca keṭṭoḍi arigil varān...

kādarayāṁ ninṟĕ lajjayuḍĕ mukhabaḍaṁ kaṇ‌muna kŏṇḍuñān ŏdukkimāṭruṁ....
kadaḽippū uṇmayuḽḽa nin mĕyyilĕṅṅumĕn kaiviralttumbugaḽ ŏḻugi nīṅṅuṁ...
kaiviralttumbugaḽ ŏḻugi nīṅṅuṁ...

tuḍiykkuṁ manassilĕ kalaśaṅṅaḽil...tuḽumbuṁ priyasvapname....
rāgamudiruṁ saṅgalbavīṇagaḽil uṇaruṁ saṁgīdame....
uṇaruṁ saṁgīdame....