തൃശ്ശിവപേരൂരേ പൂരം കണ്ടൂ
തിരുവാണിക്കാവിലെ വേലകണ്ടൂ
ആഹാ പൂരം കണ്ടു ആഹാ വേലകണ്ടൂ
ആഹാ പൂരം കണ്ടു വേലകണ്ടൂ കണ്ടൂ കണ്ടൂ
കായംകുളങ്ങരെ തൈപ്പൂയം കാണണം
കൊടകരഷഷ്ഠിക്കും കൊണ്ടുപോണം എന്നെ
കൊടകരഷഷ്ഠിക്കും കൊണ്ടുപോണം
കായംകുളങ്ങര തൈപ്പൂയം കാണാന്‍
തരുണീമണിയെ ഞാന്‍ കൊണ്ടുപോകും
കൊടക്കടുക്കനും സിന്ദൂരപ്പൊട്ടുമായ്
കൊടകരഷഷ്ഠിക്കും കൊണ്ടുപോകും
പാര്‍മേക്കാവ് ഭഗവതിക്ക് നിറപറയും നിലവിളക്കും
മല്ലിശ്ശേരി ഭഗവതിക്ക് ചുറ്റുവിളക്കും നിറമാല
ഭവതീ നീ പത്നിയായ് വരുവാനായ്
പണ്ടേ വഴിപാട് ഞാന്‍ കഴിച്ചു
പാരിജാതം പൂത്തു പവിഴമല്ലിപൂത്തു
പതിവ്രതയാമെന്‍ പ്രാണസഖിയുടെ.. ആ...
പവിഴമുത്തു വിരിഞ്ഞില്ല
എന്തേ പവിഴമുത്തു വിരിഞ്ഞില്ല
തൃശ്ശിവപേരൂരെ................