Trkkaarttigaykk

തൃക്കാര്‍ത്തികയ്ക്ക്
Year
Language

തൃക്കാര്‍ത്തികയ്ക്ക്‌ തിരി കൊളുത്താന്‍ വന്ന
നക്ഷത്ര കന്യകളെ
നിങ്ങള്‍ കൈതപ്പൂങ്കടവില്‍
കളിവള്ളം തുഴയും
കടത്തുകാരനെ കണ്ടൊ?
കടത്തുകാരനെക്കണ്ടോ?

നേരം പോയ് നേരം പോയ് നെയ്യാമ്പല്‍ വിരിയാറായ്
നേരം പോയ് നേരം പോയ്...
ഓ....ഓ.....
തൃക്കാര്‍ത്തികയ്ക്ക്.....

കനകനിലാത്തിരി കാറ്റില്‍ കെടും മുന്‍പേ
കാവില്‍ തൊഴാന്‍ പോണം
കഥകളി കാണേണം കര്‍പ്പൂരമുഴിയേണം
കളമെഴുത്തും പാട്ടും കേള്‍ക്കേണം(തൃക്കാര്‍ത്തികയ്ക്ക്‌..)
ഓ..ഓ..

പുലരുവാനേഴര രാവുള്ള നേരത്ത്‌
പൂവും പ്രസാദവുമായ്‌
കടവു കടന്നിങ്ങു പോരും വഴിക്കൊരു കാരിയം
കാതില്‍ ചൊല്ലേണം ഒരു കാരിയം കാതില്‍ ചൊല്ലേണം
തൃക്കാര്‍ത്തികയ്ക്ക്‌ തിരി കൊളുത്താന്‍ വന്ന
നക്ഷത്ര കന്യകളെ..
നിങ്ങള്‍ വൃശ്ചിക രാവില്‍ വെള്ളിപ്പൂ വിതറും
വിളക്കുകാരിയേ കണ്ടൊ? വിളക്കുകാരിയേ കണ്ടൊ?

O......

tṛkkārttigaykk‌ tiri kŏḽuttān vanna
nakṣatra kanyagaḽĕ
niṅṅaḽ kaidappūṅgaḍavil
kaḽivaḽḽaṁ tuḻayuṁ
kaḍattugāranĕ kaṇḍŏ?
kaḍattugāranĕkkaṇḍo?

neraṁ poy neraṁ poy nĕyyāmbal viriyāṟāy
neraṁ poy neraṁ poy...
o....o.....
tṛkkārttigaykk.....

kanaganilāttiri kāṭril kĕḍuṁ munpe
kāvil tŏḻān poṇaṁ
kathagaḽi kāṇeṇaṁ karppūramuḻiyeṇaṁ
kaḽamĕḻuttuṁ pāṭṭuṁ keḽkkeṇaṁ(tṛkkārttigaykk‌..)
o..o..

pularuvāneḻara rāvuḽḽa neratt‌
pūvuṁ prasādavumāy‌
kaḍavu kaḍanniṅṅu poruṁ vaḻikkŏru kāriyaṁ
kādil sŏlleṇaṁ ŏru kāriyaṁ kādil sŏlleṇaṁ
tṛkkārttigaykk‌ tiri kŏḽuttān vanna
nakṣatra kanyagaḽĕ..
niṅṅaḽ vṛściga rāvil vĕḽḽippū vidaṟuṁ
viḽakkugāriye kaṇḍŏ? viḽakkugāriye kaṇḍŏ?

O......