Tredaayugattile

ത്രേതായുഗത്തിലെ
Year
Language

ത്രേതായുഗത്തിലെ സീതയല്ലാ
നീ ആദിപാപം ചെയ്‌ത ഹവ്വയല്ലാ
താഴോട്ടു താഴാന്‍ ഭൂമി പിളരില്ല
താങ്ങാന്‍ ആദാം കൈനീട്ടില്ല
(ത്രേതായുഗത്തിലെ)

പാറിപ്പറക്കാന്‍ തുടങ്ങുന്നതിന്‍ മുമ്പ്
കൂരമ്പേറ്റൊരു ശാരിക നീ
ഉദ്യാനദേവിയെ യക്ഷിയായ് കണ്ടൊരു
ഭദ്രകഥയിലെ നായിക നീ - ഏതോ
ക്ഷുദ്രകഥയിലെ നായിക നീ...
(ത്രേതായുഗത്തിലെ)

പാവമാം നിന്‍ കഥ പാട്ടായ് വാര്‍ത്തയായ്
പൈങ്കിളിക്കഥയായ് തീരുന്നു
നോട്ടായി മാറുന്നു, ഉച്ചപ്രഭാഷിണികള്‍
വോട്ടായി നിന്നെ മാറ്റുന്നു
(ത്രേതായുഗത്തിലെ)

tredāyugattilĕ sīdayallā
nī ādibābaṁ sĕy‌ta havvayallā
tāḻoṭṭu tāḻān bhūmi piḽarilla
tāṅṅān ādāṁ kainīṭṭilla
(tredāyugattilĕ)

pāṟippaṟakkān duḍaṅṅunnadin mump
kūrambeṭrŏru śāriga nī
udyānadeviyĕ yakṣiyāy kaṇḍŏru
bhadragathayilĕ nāyiga nī - edo
kṣudragathayilĕ nāyiga nī...
(tredāyugattilĕ)

pāvamāṁ nin katha pāṭṭāy vārttayāy
paiṅgiḽikkathayāy tīrunnu
noṭṭāyi māṟunnu, uccaprabhāṣiṇigaḽ
voṭṭāyi ninnĕ māṭrunnu
(tredāyugattilĕ)