Trayambagam villodinyanyau

ത്രയംബകം വില്ലൊടിഞ്ഞു
Year
Language

ത്രയമ്പകം വില്ലൊടിഞ്ഞു ത്രേതായുഗം കുളിരണിഞ്ഞു
മിഥിലാപുരിയിലെ പ്രിയദര്ശിനിയുടെ
മിഴികളില്‍ ഹര്‍ഷ ബാഷ്പം നിറഞ്ഞു (2)
ത്രയമ്പകം വില്ലൊടിഞ്ഞു ത്രേതായുഗം കുളിരണിഞ്ഞു

രാജീവ പുഷ്പശര മാരികള്‍ ഏറ്റെറ്റു രാമന്റെ തിരുവുള്ളം മുറിഞ്ഞു
ശ്രീ രാമന്റെ തിരുവുള്ളം മുറിഞ്ഞു (രാജീവ)
അഞ്ജന മിഴികളില്‍ വൈദേഹി ഒളിപ്പിച്ച
മന്ദസ്മിതത്തിനാല്‍ വലഞ്ഞു മെയ്യാകെ തളര്‍ന്നു
ത്രയമ്പകം വില്ലൊടിഞ്ഞു ത്രേതായുഗം കുളിരണിഞ്ഞു
ആയിരം ചിറകുള്ള പല്ലക്കില്‍ വന്നു കാലം
പൂവും പ്രസാദവും വര്‍ഷിച്ചു (2)
രാസോല്സവ രസ ലഹരികള്‍ അണിയാന്‍ രാജധാനി പോലും ദാഹിച്ചു
രാജധാനി പോലും ദാഹിച്ചു (ത്രയമ്പകം)

trayambagaṁ villŏḍiññu tredāyugaṁ kuḽiraṇiññu
mithilāburiyilĕ priyadarśiniyuḍĕ
miḻigaḽil harṣa bāṣpaṁ niṟaññu (2)
trayambagaṁ villŏḍiññu tredāyugaṁ kuḽiraṇiññu

rājīva puṣpaśara mārigaḽ eṭrĕṭru rāmanṟĕ tiruvuḽḽaṁ muṟiññu
śrī rāmanṟĕ tiruvuḽḽaṁ muṟiññu (rājīva)
añjana miḻigaḽil vaidehi ŏḽippicca
mandasmidattināl valaññu mĕyyāgĕ taḽarnnu
trayambagaṁ villŏḍiññu tredāyugaṁ kuḽiraṇiññu
āyiraṁ siṟaguḽḽa pallakkil vannu kālaṁ
pūvuṁ prasādavuṁ varṣiccu (2)
rāsolsava rasa laharigaḽ aṇiyān rājadhāni poluṁ dāhiccu
rājadhāni poluṁ dāhiccu (trayambagaṁ)