തൊട്ടാല്‍ പൊട്ടുന്ന പ്രായം ഇത്
സ്വപ്നം കാണുന്ന പ്രായം
തങ്കമിത്ര സുന്ദരിയായ് ഞാന്‍
കണ്ടിട്ടില്ല ഇതുവരെ കണ്ടിട്ടില്ല
കണ്ണുകളിത്ര വിടര്‍ന്നിട്ടില്ല
കവിളിത്ര ചുവന്നിട്ടില്ല
കയ്യില്‍ മുന്തിരിപ്പാത്രവുമായ്
കാത്തിരുന്നിട്ടില്ല ഇങ്ങിനെ
കാത്തിരുന്നിട്ടില്ല
ഈനിശാസദനത്തില്‍ നമുക്കു
പറന്നുനടക്കേണം
ഈമദിരോത്സവ ലഹരിയില്‍ മുങ്ങി
മയങ്ങിയുറങ്ങേണം ഇങ്ങനെ
മയങ്ങിയുറങ്ങേണം