Tooven praavugal

തൂവെൺ പ്രാവുകൾ
Work
Year
Language

തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍
നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍
ഈ പൊന്‍ പൂവുകള്‍ പൂക്കും വാക്കുകള്‍
ഒരു തുടം മഞ്ഞു കുടയുമെന്നുള്ളില്‍ ഈ വേളയില്‍
കുളിര്‍ കുങ്കുമം തൊട്ട പോല്‍
മലര്‍ ചെമ്പകം പൂത്ത പോല്‍ (കുളിര്‍ ...)
ഇനിയെന്‍ മനസ്സില്‍ വിരിയും നിന്‍ തിങ്കള്‍ മുഖം
തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍
നിറനിലാക്കൂടു മേയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍

മുന്തിരിവള്ളി തളിര്‍ത്ത കിനാവിന്‍ താഴ്വാരങ്ങളില്‍
മൂവന്തിക്കിളി പാടും കാണാ ചോലയില്‍

പൊന്‍ തിരി വച്ചു മടങ്ങും മായിക രാവിന്‍ മഞ്ചലില്‍
അലിവോടെ എതിരേല്‍ക്കും നിന്നെ ഇന്നു ഞാന്‍
എടുത്താലും തീരാത്ത മണി മുത്തു ചാര്‍ത്തും ചുണ്ടില്‍
ഒരു കോടി മഴവില്ലിന്‍ മലര്‍ മുത്തം നല്‍കും ഞാന്‍
തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍
നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍

കൈവിരല്‍ കൊണ്ടു തൊടുമ്പോള്‍ പാടും മായാ വീണയില്‍
ഞാന്‍ നിന്റെ സ്വരമെല്ലാം പൂവായ് മാറ്റവേ

വെള്ളി വിളക്കു കൊളുത്തും രാത്രികള്‍ കാവല്‍ നില്‍ക്കവേ
ഞാന്‍ നിന്റെ അഴകേഴും മാറില്‍ ചാര്‍ത്തവേ
അലിഞ്ഞാലും തീരാത്ത കുളിര്‍ കൊണ്ടു മൂടും നെഞ്ചില്‍
അനുരാഗ വിവശം ഞാന്‍ പുണര്‍ന്നോട്ടെ പൊന്‍ മുത്തേ

തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍
നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍
ഈ പൊന്‍ പൂവുകള്‍ പൂക്കും വാക്കുകള്‍
ഒരു തുടം മഞ്ഞു കുടയുമെന്നുള്ളില്‍ ഈ വേളയില്‍
കുളിര്‍ കുങ്കുമം തൊട്ട പോല്‍
മലര്‍ ചെമ്പകം പൂത്ത പോല്‍ (കുളിര്‍ ...)
ഇനിയെന്‍ മനസ്സില്‍ വിരിയും നിന്‍ തിങ്കള്‍ മുഖം
തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍
നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍

tūvĕṇ prāvugaḽ mūḽuṁ kaṇṇugaḽ
niṟanilākkūḍu mĕnayumĕnnuḽḽil ī sandhyayil
ī pŏn pūvugaḽ pūkkuṁ vākkugaḽ
ŏru tuḍaṁ maññu kuḍayumĕnnuḽḽil ī veḽayil
kuḽir kuṅgumaṁ tŏṭṭa pol
malar sĕmbagaṁ pūtta pol (kuḽir ...)
iniyĕn manassil viriyuṁ nin diṅgaḽ mukhaṁ
tūvĕṇ prāvugaḽ mūḽuṁ kaṇṇugaḽ
niṟanilākkūḍu meyumĕnnuḽḽil ī sandhyayil

mundirivaḽḽi taḽirtta kināvin dāḻvāraṅṅaḽil
mūvandikkiḽi pāḍuṁ kāṇā solayil

pŏn diri vaccu maḍaṅṅuṁ māyiga rāvin mañjalil
alivoḍĕ ĕdirelkkuṁ ninnĕ innu ñān
ĕḍuttāluṁ tīrātta maṇi muttu sārttuṁ suṇḍil
ŏru koḍi maḻavillin malar muttaṁ nalguṁ ñān
tūvĕṇ prāvugaḽ mūḽuṁ kaṇṇugaḽ
niṟanilākkūḍu mĕnayumĕnnuḽḽil ī sandhyayil

kaiviral kŏṇḍu tŏḍumboḽ pāḍuṁ māyā vīṇayil
ñān ninṟĕ svaramĕllāṁ pūvāy māṭrave

vĕḽḽi viḽakku kŏḽuttuṁ rātrigaḽ kāval nilkkave
ñān ninṟĕ aḻageḻuṁ māṟil sārttave
aliññāluṁ tīrātta kuḽir kŏṇḍu mūḍuṁ nĕñjil
anurāga vivaśaṁ ñān puṇarnnoṭṭĕ pŏn mutte