തൂമഞ്ഞു കുളിരില്‍ താഴ്വാരങ്ങള്‍ കുങ്കുമമണിയുമ്പോൾ
കുരവയിടാൻ ചെറു കുയിലുകളെല്ലാം ചില്ലകള്‍ തേടുകയായ്...
വെണ്മണിമുത്തുകള്‍ അണിയും ചെടികള്‍ തെന്നലിലുലയുമ്പോൾ
വേഷം കെട്ടിയ പൂങ്കാവനികളില്‍ ആരവമുണരുകയായ്...
പുലരി ചൂടുന്നൊരീ സർഗ്ഗതീരങ്ങളില്‍
പ്രേമരംഗങ്ങളാം മധുരഭാവങ്ങളോ....
മേലേ...മുകില്‍പ്പടങ്ങൾ...നീങ്ങുമ്പോള്‍ സൂര്യന്റെ ജ്വാലാമുഖം
താഴേ....ഹൃദയങ്ങളില്‍....വിടരും കിനാക്കള്‍തന്‍ കനകാംബരം...
വിരല്‍ക്കൂത്തു കാണുമ്പോഴും...വിളക്കൂട്ടണിഞ്ഞപ്പോഴും
പൂവിന്റെ ഭാവങ്ങളതിമോഹിതം...
വിളിച്ചൊന്നു നോക്കുമ്പോഴും...വിരല്‍ത്തുമ്പു തൊട്ടപ്പോഴും
തെളിയുന്ന നയനങ്ങള്‍ അതിമോഹിതം...
എല്ലാം കാണുമ്പോള്‍ ഒരു മധുര മനോഹര സ്വപ്നം നെയ്യാം....
പാടെ മറയുമ്പോള്‍ ഒരു നൊമ്പരഗാനം പാടിയിരിക്കാം....
(തൂമഞ്ഞു കുളിരില്‍....)
ആ....ആ....ആ......
ഓരോ നിനവുകളും നിറയുന്നു കൌമാര കാവ്യങ്ങളാല്‍
താനേ മുരളികയും പാടുന്നു കല്യാണ മേളങ്ങളില്‍...
നിലയ്ക്കാതെയാകുമ്പോഴും പിഴയ്ക്കാത്ത പാദം പോലെ
നിലനില്‍ക്കും ബന്ധങ്ങള്‍ അതിമോഹനം...
വിധിക്കൊത്തു നീങ്ങുമ്പോഴും ക്ഷമിക്കുന്ന സ്നേഹത്താലെ
വിലയേറും ബന്ധങ്ങൾ അതിസുന്ദരം...
തമ്മില്‍ കൈകോര്‍ക്കാം...ചെറു പുഞ്ചിരിമുത്തം ചുണ്ടിലെടുക്കാം
കണ്ണും കണ്ണെറിയും ഇനി രണ്ടല്ലൊന്നാണെന്നറിയേണം...
(തൂമഞ്ഞു കുളിരില്‍....)