Toomanideebamananyanyaoo

തൂമണിദീപമണഞ്ഞൂ
Work
Year
Language

തൂമണിദീപമണഞ്ഞൂ
താമരമാലകരിഞ്ഞൂ
ഇല്ലാപൂജാശാലയില്ദേവന്
ഇല്ലവരില്ലിനിയാരും

സുന്ദരിയായൊരു രാവില്‍
എന്തിനു ചന്ദനധാര
എന്തിനു കവിളില്കണ്ണീര്‍ത്തുള്ളികള്‍
എങ്ങോപോയി നിന്‍ ദേവന്

പണ്ടത്തെക്കഥ പാടിപ്പാടി
പഞ്ചമി വന്നുകഴിഞ്ഞു
വീണുതകര്‍ന്ന കിനാവിന്മുന്നില്‍
ഞാനും നിഴലും മാത്രം

ഒരേയൊരാളിനു കേള്‍ക്കാനായെന്‍
ഓമനവീണമുറുക്കി
പാടിയതാരും കേള്‍ക്കാതെന്നുടെ
ഗാനം ഗല്‍ഗദമായി

tūmaṇidībamaṇaññū
tāmaramālagariññū
illābūjāśālayildevan
illavarilliniyāruṁ

sundariyāyŏru rāvil
ĕndinu sandanadhāra
ĕndinu kaviḽilgaṇṇīrttuḽḽigaḽ
ĕṅṅoboyi nin devan

paṇḍattĕkkatha pāḍippāḍi
pañjami vannugaḻiññu
vīṇudagarnna kināvinmunnil
ñānuṁ niḻaluṁ mātraṁ

ŏreyŏrāḽinu keḽkkānāyĕn
omanavīṇamuṟukki
pāḍiyadāruṁ keḽkkādĕnnuḍĕ
gānaṁ galgadamāyi