തോണിപ്പാട്ടും പാടിപ്പാടി ദൂരെ പോണോരേ
ആരും കാണാപ്പൊന്നും മീനും തേടിപ്പോണോരേ
കാറും കോളും വീഴുംനേരം ഉള്ളില്‍ തീയാണ് ഹോയ്
(തോണിപ്പാട്ടും...)
കണ്ണുനീര്‍ക്കടലിലെ തിരമാലയില്‍
കരയെ തിരയും ഓടങ്ങളേ...
തോണിക്കാരെ ദൂരെ പൊയ്‌വരുവോളം
ഞാന്‍ കാത്തിരിക്കാം..
(തോണിപ്പാട്ടും...)
തീരത്തുയരുന്ന തിരമാലകള്‍
തീരക്കടലിന്‍ വ്യാമോഹങ്ങള്‍
വാടിപ്പോകും മോഹം...
നാളെ പുലരിയില്‍ പൂവിരിക്കും
(തോണിപ്പാട്ടും...)