തോല്‍ക്കാന്‍ ഒരിക്കലും മനസ്സില്ലാത്തൊരു
തൊഴിലാളി - ഞാന്‍ തൊഴിലാളി
ജനങ്ങള്‍ നിങ്ങളെന്‍ വഴിയൊരുക്കുമ്പോള്‍
ജയഭേരി - എന്നും ജയഭേരി
(തോല്‍ക്കാന്‍)
അദ്ധ്വാനിക്കുന്ന വര്‍ഗ്ഗം
എന്റെ ശക്തിചൈതന്യത്തിന്‍ ദുര്‍ഗ്ഗം
സ്നേഹമാണെന്‍ തത്വശാസ്ത്രം - മര്‍ത്ത്യ
സേവനമാണെന്‍ മന്ത്രം
ജനക്ഷേമങ്ങളാണെന്റെ ലക്ഷ്യം
(തോല്‍ക്കാന്‍)
വിശ്വാസവഞ്ചകര്‍ക്കു മുന്നില്‍
ഞാന്‍ കത്തിജ്വലിച്ചീടുമഗ്നി
പ്രമഞ്ചഹൃദയമേ സത്യം
ജനദ്രോഹികള്‍ക്കെതിരെയെന്‍ യുദ്ധം
അതില്‍ അന്ത്യത്തില്‍ നമ്മുടെ വിജയം
(തോല്‍ക്കാന്‍)