Tittaara tittaara

തിത്താര തിത്താര
Year
Language

തിത്താര തികിതാര ഹോയ് ഹോയ്
തകതികിതാര തകതികിതാരാ
തകതികിതാരാ
തിത്താര തികിതാര തകതികി തികിതാരാ

മുക്കണ്ണന്‍ ദേവത്താരെ വരിക വരിക
അടിയേറി വിളയാടും മഞ്ചാടിമലമേലെ
അടിയാളര്‍ എങ്ക്ലുക്കു മനതാരില്‍ തിറയാട്ട്
നാള്‍‌വര മന്ദിരമൂര്‍ത്തികള്‍ മുന്നിലായി
പൂജിച്ചു സേവിച്ചു കുരുതികൊടുക്കുമേ!

വെങ്കിനെല്ലിന്റെ നല്ലവില്
വെള്ളോം നെയ്യും പഴക്കുലയും
തേനുണ്ടു പാക്കുണ്ടു വെറ്റിലയും
കൂട്ടത്തില്‍ കോഴിപ്പണവുമുണ്ടേ
കുറും കുഴലൂതട്ടെ ചെണ്ടമുഴങ്ങട്ടെ
കുരിപ്പും പ്രാന്തും വഴിമാറിപ്പോട്ടെ

കാടായകാടൊക്കെ കാക്കണ തേവരെ
മാളോരെ പോറ്റണ കരിമുഖത്താരേ
വാഴണം നീയെന്നും തിരുവടിയേ
തേവരു തമ്പ്രാനേ മലയ തമ്പ്രാ

tittāra tigidāra hoy hoy
tagadigidāra tagadigidārā
tagadigidārā
tittāra tigidāra tagadigi tigidārā

mukkaṇṇan devattārĕ variga variga
aḍiyeṟi viḽayāḍuṁ mañjāḍimalamelĕ
aḍiyāḽar ĕṅglukku manadāril tiṟayāṭṭ
nāḽ‌vara mandiramūrttigaḽ munnilāyi
pūjiccu seviccu kurudigŏḍukkume!

vĕṅginĕllinṟĕ nallavil
vĕḽḽoṁ nĕyyuṁ paḻakkulayuṁ
tenuṇḍu pākkuṇḍu vĕṭrilayuṁ
kūṭṭattil koḻippaṇavumuṇḍe
kuṟuṁ kuḻalūdaṭṭĕ sĕṇḍamuḻaṅṅaṭṭĕ
kurippuṁ prānduṁ vaḻimāṟippoṭṭĕ

kāḍāyagāḍŏkkĕ kākkaṇa tevarĕ
māḽorĕ poṭraṇa karimukhattāre
vāḻaṇaṁ nīyĕnnuṁ tiruvaḍiye
tevaru tambrāne malaya tambrā