Tiruvaadira manassil

തിരുവാതിര മനസ്സിൽ
Year
Language

തിരുവാതിര മനസ്സിൽ നവമാലിക
തിരുവൈക്കത്തപ്പനിന്നു നിറമാലിക
(തിരുവാതിര.....)
ശ്രീപരമേശ്വരനിന്നാട്ടത്തിരുനാൾ...
ശ്രീപാർവ്വതി ജയിക്കും പൊന്നുതിരുനാൾ..
തിരുവാതിര മനസ്സിൽ നവമാലിക
തിരുവൈക്കത്തപ്പനിന്നു നിറമാലിക

ശശിലേഖ ചൂടുന്ന തമ്പുരാൻതൻ
പാദകമലങ്ങൾ പൂജിയ്ക്കും കാമേശ്വരീ....
വിശ്വേശ്വരസഖീ വിശ്വകാരിണീ
വിശ്വനാരീകുലമൌലീമണീ...
പ്രതിമ നീ പ്രകൃതി നീ
പുരുഷന്റെ ശക്തി നീ
പുണ്യമലർ വിടർത്തും പൂവാടി നീ
ജയിക്ക കരുണാലയേ....
ജയിക്ക ജഗദംബികേ...

പതിയെ നമിച്ചാലും പതിയെ നയിച്ചാലും
അഹമെന്ന ഭാവം ഇല്ല അളകേശ്വരീ....
വിശ്വപദായികേ ത്യാഗരൂപിണീ...
മക്കൾക്കു ദൈവവും ശാന്തിയും നീ
പ്രതിമ നീ പ്രകൃതി നീ
പുരുഷന്റെ ശക്തി നീ
പുണ്യമലർ വിടർത്തും പൂവാടി നീ
ജയിക്ക കരുണാലയേ....
ജയിക്ക ജഗദംബികേ...

തിരുവാതിര മനസ്സിൽ നവമാലിക
തിരുവൈക്കത്തപ്പനിന്നു നിറമാലിക

tiruvādira manassil navamāliga
tiruvaikkattappaninnu niṟamāliga
(tiruvādira.....)
śrībarameśvaraninnāṭṭattirunāḽ...
śrībārvvadi jayikkuṁ pŏnnudirunāḽ..
tiruvādira manassil navamāliga
tiruvaikkattappaninnu niṟamāliga

śaśilekha sūḍunna tamburāndan
pādagamalaṅṅaḽ pūjiykkuṁ kāmeśvarī....
viśveśvarasakhī viśvagāriṇī
viśvanārīgulamaൌlīmaṇī...
pradima nī prakṛti nī
puruṣanṟĕ śakti nī
puṇyamalar viḍarttuṁ pūvāḍi nī
jayikka karuṇālaye....
jayikka jagadaṁbige...

padiyĕ namiccāluṁ padiyĕ nayiccāluṁ
ahamĕnna bhāvaṁ illa aḽageśvarī....
viśvabadāyige tyāgarūbiṇī...
makkaḽkku daivavuṁ śāndiyuṁ nī
pradima nī prakṛti nī
puruṣanṟĕ śakti nī
puṇyamalar viḍarttuṁ pūvāḍi nī
jayikka karuṇālaye....
jayikka jagadaṁbige...

tiruvādira manassil navamāliga
tiruvaikkattappaninnu niṟamāliga