Tiruvaadira

തിരുവാതിര
Work
Year
Language

തിരുവാതിര തിരനോക്കിയ മിഴിവാര്‍ന്നൊരു ഗ്രാമം
കസവാടകള്‍ ഞൊറി ചാര്‍ത്തിയ പുഴയുള്ളൊരു ഗ്രാമം
പകല്‍ വെയില്‍ പാണന്റെ തുടിയില്‍.....
പതിരില്ലാപ്പഴമൊഴിച്ചിമിഴില്‍.....
നാടോടിക്കഥ പാടും നന്തുണിയില്‍ തുയിലുണരുന്നൂ

(തിരുവാതിര)

മാലേയക്കാവിലെ പൂരം കാണാം
പഞ്ചാരിക്കൂറില്‍ കൊട്ടും താളം കേള്‍ക്കാം
കുടകപ്പൂപ്പാലങ്കൊമ്പില്‍ കുംഭനിലാവില്‍
കുടിവെയ്‌ക്കും ഗന്ധര്‍വ്വനെ നേരില്‍ക്കാണാം
തിങ്കള്‍പ്രാവിനു തീറ്റ കൊടുക്കാന്‍
താരപ്പൊന്മണി നെന്‍മണി കൊയ്യാം
മഴവില്‍ക്കൈവള ചാര്‍ത്തിയ പെണ്ണിനെ
വേളി കഴിച്ച നിലാവിനെ വരവേല്‍ക്കാം
പഴമയെഴുതിയ പാട്ടുകളാല്‍

(തിരുവാതിര)

നീരാടും നേരം പാടും കടവില്‍ നീന്താം
കൂമ്പാളത്തോണിയില്‍ ഇതിലേ പോകാം
അല്ലിപ്പൂന്തേനുണ്ണും അണ്ണാനോടും
കാറ്റോടും കഥ ചൊല്ലും കിളിയായ് മാറാം
വെള്ളിവിളക്കില്‍ അണഞ്ഞ കരിന്തിരി
മിന്നിമിനുങ്ങാല്‍ എണ്ണയൊഴിയ്‌ക്കാം
പത്തരമാറ്റിലുരുക്കിയെടുത്തൊരു
ചിത്തിരമുത്തിനെയിങ്ങനെ വരവേല്‍ക്കാം
കുരവയിടുമൊരു കുയില്‍മൊഴിയായ്

(തിരുവാതിര)

tiruvādira tiranokkiya miḻivārnnŏru grāmaṁ
kasavāḍagaḽ ñŏṟi sārttiya puḻayuḽḽŏru grāmaṁ
pagal vĕyil pāṇanṟĕ tuḍiyil.....
padirillāppaḻamŏḻiccimiḻil.....
nāḍoḍikkatha pāḍuṁ nanduṇiyil tuyiluṇarunnū

(tiruvādira)

māleyakkāvilĕ pūraṁ kāṇāṁ
pañjārikkūṟil kŏṭṭuṁ tāḽaṁ keḽkkāṁ
kuḍagappūppālaṅgŏmbil kuṁbhanilāvil
kuḍivĕy‌kkuṁ gandharvvanĕ nerilkkāṇāṁ
tiṅgaḽprāvinu tīṭra kŏḍukkān
tārappŏnmaṇi nĕnmaṇi kŏyyāṁ
maḻavilkkaivaḽa sārttiya pĕṇṇinĕ
veḽi kaḻicca nilāvinĕ varavelkkāṁ
paḻamayĕḻudiya pāṭṭugaḽāl

(tiruvādira)

nīrāḍuṁ neraṁ pāḍuṁ kaḍavil nīndāṁ
kūmbāḽattoṇiyil idile pogāṁ
allippūndenuṇṇuṁ aṇṇānoḍuṁ
kāṭroḍuṁ katha sŏlluṁ kiḽiyāy māṟāṁ
vĕḽḽiviḽakkil aṇañña karindiri
minniminuṅṅāl ĕṇṇayŏḻiy‌kkāṁ
pattaramāṭrilurukkiyĕḍuttŏru
sittiramuttinĕyiṅṅanĕ varavelkkāṁ
kuravayiḍumŏru kuyilmŏḻiyāy

(tiruvādira)