Tirunellikkaadu poottu

തിരുനെല്ലിക്കാടു പൂത്തു
Year
Language

തിരുനെല്ലിക്കാടു പൂത്തു, തിന തിന്നാന്‍ കിളിയിറങ്ങി
കിളിയാട്ടും പെണ്ണേ തിരുകാവില്‍ പോകാം
കിളിയാട്ടും പെണ്ണേ കണ്ണേ തിരുകാവില്‍ പോകാം
കരിവളയും ചാന്തും വാങ്ങി തിരികെ ഞാന്‍ കുടിയിലാക്കാം

(തിരുനെല്ലി...)

കളിപറയും കരിവള വേണ്ട
കണ്ണെഴുതാന്‍ കരിമഷി വേണ്ട (കളിപറയും)
കതിരാടും പാടം കാക്കാന്‍ കുടിയില്‍ നീ വേണം
കതിരെല്ലാം കൊയ്യും വരെയും കരളില്‍ തീയാണ്

ഒന്നിച്ചൊരു സ്വപ്‌നം കണ്ടു
സ്വപ്‌നത്തെ കൂട്ടിലടച്ചു
കൂട്ടിലിരുന്നു സ്വപ്‌നം
ചിറകു വിരിയ്‌ക്കുന്നു...

(തിരുനെല്ലി...)

കരിമുണ്ടും തോളിലിട്ട് കുളിരത്ത് കാവലിരുന്നു
മതിയായെടി പെണ്ണേ നീയും കൂട്ടിനു പോരാമോ
ഒരുമിച്ചിരുന്നൊരിത്തിരി ഉരിയാടാമല്ലോ

ഒരുമിച്ചൊരു കാവലു വേണ്ട
ഒരു വാര്‍ത്തേം പറയേം വേണ്ട
ഉരിയാടാനുള്ള കാര്യം
എന്താണെന്നറിയാം...

(തിരുനെല്ലി...)

tirunĕllikkāḍu pūttu, tina tinnān kiḽiyiṟaṅṅi
kiḽiyāṭṭuṁ pĕṇṇe tirugāvil pogāṁ
kiḽiyāṭṭuṁ pĕṇṇe kaṇṇe tirugāvil pogāṁ
karivaḽayuṁ sānduṁ vāṅṅi tirigĕ ñān kuḍiyilākkāṁ

(tirunĕlli...)

kaḽibaṟayuṁ karivaḽa veṇḍa
kaṇṇĕḻudān karimaṣi veṇḍa (kaḽibaṟayuṁ)
kadirāḍuṁ pāḍaṁ kākkān kuḍiyil nī veṇaṁ
kadirĕllāṁ kŏyyuṁ varĕyuṁ karaḽil tīyāṇ

ŏnniccŏru svap‌naṁ kaṇḍu
svap‌nattĕ kūṭṭilaḍaccu
kūṭṭilirunnu svap‌naṁ
siṟagu viriy‌kkunnu...

(tirunĕlli...)

karimuṇḍuṁ toḽiliṭṭ kuḽiratt kāvalirunnu
madiyāyĕḍi pĕṇṇe nīyuṁ kūṭṭinu porāmo
ŏrumiccirunnŏrittiri uriyāḍāmallo

ŏrumiccŏru kāvalu veṇḍa
ŏru vārtteṁ paṟayeṁ veṇḍa
uriyāḍānuḽḽa kāryaṁ
ĕndāṇĕnnaṟiyāṁ...

(tirunĕlli...)