Tiri taalum

തിരി താഴും
Year
Language

തിരിതാഴും സൂര്യന്‍ കിരണം തന്നു
ഒരു സ്വപ്നം മെനയുന്നൊരു മേല്‍ക്കൂര മേയാന്‍
ധനുമാസത്തിങ്കള്‍ കളഭം തന്നു
വേനല്‍നിലാച്ചുവരിന്മേല്‍ വെങ്കളിപൂശാന്‍
അലിവാര്‍ന്ന നക്ഷത്രമല്ലോ അഴകുള്ള ജാലകച്ചില്ല
മഴവില്ലുകളിഴപാകിയമായാമയമാളിക പണിയാന്‍
തിരിതാഴും സൂര്യന്‍ കിരണം തന്നു
ഒരു സ്വപ്നം മെനയുന്നൊരു മേല്‍ക്കൂര മേയാന്‍

വെള്ളിമേഘം വാതില്‍ വച്ചു വെണ്ണക്കല്ലാല്‍ നിലം വിരിച്ചു (2)
പൂത്തുലയും പൂങ്കാറ്റോ പുഷ്യരാഗം തന്നു
പുഞ്ചിരിയും നൊമ്പരവും പൂമുഖങ്ങള്‍ തീര്‍ത്തു
കണ്ണുനീരും സ്വപ്നങ്ങളും കാവല്‍ നില്‍ക്കാന്‍ പോണു
തിരിതാഴും സൂര്യന്‍ കിരണം തന്നു
ഒരു സ്വപ്നം മെനയുന്നൊരു മേല്‍ക്കൂര മേയാന്‍
ധനുമാസത്തിങ്കള്‍ കളഭം തന്നു
വേനല്‍നിലാച്ചുവരിന്മേല്‍ വെങ്കളിപൂശാന്‍

സ്നേഹമുള്ള സന്ധ്യകളും വര്‍ണ്ണചിത്രരാത്രികളും (2)
മിന്നിമായും തൂമഞ്ഞിന്‍ത്തുള്ളികളേപ്പോലേ
എത്രയെത്ര ജന്മങ്ങളില്‍ പെയ്തൊഴിഞ്ഞു മാഞ്ഞു
എന്‍റെ തീര്‍ത്ഥയാത്രാ തീരം പങ്കിടുവാന്‍ പോണു

തിരിതാഴും സൂര്യന്‍ കിരണം തന്നു
ഒരു സ്വപ്നം മെനയുന്നൊരു മേല്‍ക്കൂര മേയാന്‍
ധനുമാസത്തിങ്കള്‍ കളഭം തന്നു
വേനല്‍നിലാച്ചുവരിന്മേല്‍ വെങ്കളിപൂശാന്‍
അലിവാര്‍ന്ന നക്ഷത്രമല്ലോ അഴകുള്ള ജാലകച്ചില്ല
മഴവില്ലുകളിഴപാകിയമായാമയമാളിക പണിയാന്‍
തിരിതാഴും സൂര്യന്‍ കിരണം തന്നു
ഒരു സ്വപ്നം മെനയുന്നൊരു മേല്‍ക്കൂര മേയാന്‍

tiridāḻuṁ sūryan kiraṇaṁ tannu
ŏru svapnaṁ mĕnayunnŏru melkkūra meyān
dhanumāsattiṅgaḽ kaḽabhaṁ tannu
venalnilāccuvarinmel vĕṅgaḽibūśān
alivārnna nakṣatramallo aḻaguḽḽa jālagaccilla
maḻavillugaḽiḻabāgiyamāyāmayamāḽiga paṇiyān
tiridāḻuṁ sūryan kiraṇaṁ tannu
ŏru svapnaṁ mĕnayunnŏru melkkūra meyān

vĕḽḽimeghaṁ vādil vaccu vĕṇṇakkallāl nilaṁ viriccu (2)
pūttulayuṁ pūṅgāṭro puṣyarāgaṁ tannu
puñjiriyuṁ nŏmbaravuṁ pūmukhaṅṅaḽ tīrttu
kaṇṇunīruṁ svapnaṅṅaḽuṁ kāval nilkkān poṇu
tiridāḻuṁ sūryan kiraṇaṁ tannu
ŏru svapnaṁ mĕnayunnŏru melkkūra meyān
dhanumāsattiṅgaḽ kaḽabhaṁ tannu
venalnilāccuvarinmel vĕṅgaḽibūśān

snehamuḽḽa sandhyagaḽuṁ varṇṇasitrarātrigaḽuṁ (2)
minnimāyuṁ tūmaññinttuḽḽigaḽeppole
ĕtrayĕtra janmaṅṅaḽil pĕydŏḻiññu māññu
ĕnṟĕ tīrtthayātrā tīraṁ paṅgiḍuvān poṇu

tiridāḻuṁ sūryan kiraṇaṁ tannu
ŏru svapnaṁ mĕnayunnŏru melkkūra meyān
dhanumāsattiṅgaḽ kaḽabhaṁ tannu
venalnilāccuvarinmel vĕṅgaḽibūśān
alivārnna nakṣatramallo aḻaguḽḽa jālagaccilla
maḻavillugaḽiḻabāgiyamāyāmayamāḽiga paṇiyān
tiridāḻuṁ sūryan kiraṇaṁ tannu
ŏru svapnaṁ mĕnayunnŏru melkkūra meyān