ഓ....
തിരവലിക്കും തേരിലേറി പാഞ്ഞു പോകണ കാറ്റേ
തിരമുറിക്കും തോണികളു് വരണ കണ്ടോ
വലവീശിവരണേ വഴിമാറിത്തരണേ
വടിയോങ്ങി നടക്കണ വടക്കന്‍ കാറ്റേ
വടക്കന്‍ കാറ്റേ
(തിരവലിക്കും)
കരയിലൊരു പെണ്ണു്
തെയു് തെയു് തെയു് തെയു്
കളിപറയും പെണ്ണു്
തെയു് തെയു് തെയു് തെയു്
പെണ്ണിന്റെ കണ്ണു രണ്ടും കരിമീനു്
തെയു് തെയു്
കരിമീനെ പിടിക്കാന്‍ വലവീശിച്ചെന്നേ (2)
കരളിന്റെ വലക്കണ്ണി മുറിഞ്ഞേ
വലക്കണ്ണി മുറിഞ്ഞേ
(തിരവലിക്കും)
കടലിലുള്ള പെണ്ണിന്റെ കൈ നിറയെ മുത്തു്
കരയിലുള്ള പെണ്ണിന്റ കവിളില്‍ രണ്ടു് മുത്തു്
ഉം...
(കടലിലുള്ള)
കാലുറയ്ക്കാതോടി കാടു് ചുറ്റും കാറ്റേ
ആ...
കാലുറയ്ക്കാതോടി കാടു് ചുറ്റും കാറ്റേ
കടലുചുറ്റും കാറ്റേ നിന്‍
കാമുകിയാം കരിമീന്‍മിഴി കരയിലോ കടലിലോ
(തിരവലിക്കും)
കാടുചുറ്റും കാറ്റേ കടലു ചുറ്റും കാറ്റേ
തെയു്.......