Tiragal

തിരകൾ
Year
Language

തിരകൾ തിരകൾ തിരകൾ.....
അജ്ഞാതമേതോ താവളം തേടി അലയുന്നു
എന്നുമലയുന്നു യുഗാന്തരങ്ങളിലൂടെ
യുഗാന്തരങ്ങളിലൂടെ....
തിരകൾ തിരകൾ തിരകൾ

ഹർഷോന്മാദ വികാര തരംഗമായ്‌ തിരകൾ
സ്വപ്നങ്ങൾ തേടുമ്പോൾ....
ആയിരം കൈകളാൽ.....
ആയിരം കൈകളാൽ അവയ്ക്കു ചുറ്റും
മതിലുകൾ തീർക്കും തീരങ്ങൾ
തീരങ്ങൾ തീരങ്ങൾ
തിരകൾ തിരകൾ തിരകള്‍

വഴിയറിയാതെ തീരത്തിൻ മാറിൽ തിരകൾ
തലതല്ലി തേങ്ങുമ്പോൾ....
ആ രോദനം കേട്ടു....
ആ രോദനം കേട്ടു ആർത്തുചിരിക്കും
ആർക്കും തോൽക്കാത്ത തീരങ്ങൾ
തീരങ്ങൾ തീരങ്ങൾ
(തിരകൾ തിരകൾ....)

tiragaḽ tiragaḽ tiragaḽ.....
ajñādamedo tāvaḽaṁ teḍi alayunnu
ĕnnumalayunnu yugāndaraṅṅaḽilūḍĕ
yugāndaraṅṅaḽilūḍĕ....
tiragaḽ tiragaḽ tiragaḽ

harṣonmāda vigāra taraṁgamāy‌ tiragaḽ
svapnaṅṅaḽ teḍumboḽ....
āyiraṁ kaigaḽāl.....
āyiraṁ kaigaḽāl avaykku suṭruṁ
madilugaḽ tīrkkuṁ tīraṅṅaḽ
tīraṅṅaḽ tīraṅṅaḽ
tiragaḽ tiragaḽ tiragaḽ

vaḻiyaṟiyādĕ tīrattin māṟil tiragaḽ
taladalli teṅṅumboḽ....
ā rodanaṁ keṭṭu....
ā rodanaṁ keṭṭu ārttusirikkuṁ
ārkkuṁ tolkkātta tīraṅṅaḽ
tīraṅṅaḽ tīraṅṅaḽ
(tiragaḽ tiragaḽ....)