തിരയെഴുതും മണ്ണില്‍ ഒരു കാവ്യം
കര പറയും പൊന്നേ ഇതു പ്രേമം
മലര്‍ വിരിഞ്ഞാലും കണ്ണേ
മഴ പൊഴിഞ്ഞാലും
മാറില്‍ നീ ചേര്‍ക്കുമ്പോള്‍
മധുരമീ പ്രേമം
(തിരയെഴുതും മണ്ണില്‍)
നിറപറ കവിയുമൊരഴകേ
ഇതള്‍വിരി എഴുതിയ കുളിരേ
കവിതകള്‍ നിന്നെ തേടി പോരില്ലേ
വിരലുകള്‍ അരുളിയ പുളകം
വെറുമൊരു തളിരിനു സുകൃതം
ഇനിയൊരു ജന്മംകൂടി കാണില്ലേ
മിഴികളില്‍ ഇല്ലയോ പ്രണയസമുദ്രം
അതില്‍ അലിയുന്നുവോ ഹൃദയ സുഗന്ധം
അരികിലോരാകാശ പൂവനമില്ലേ
(തിരയെഴുതും മണ്ണില്‍)
ഉണരുമൊരു ഉയിരിനു മൊഴിയായി
സിരകളില്‍ ഒരു സുഖലയമായി
ഇടവഴിക്കാറ്റായി എന്നും പോരില്ലേ
പകലിനു ചിറകടി തളരും
ഇരവുകള്‍ ഇണകളെ അറയും
അതുവരെ എന്നും കാക്കില്ലേ
പുതുമകള്‍ ഓരോന്നായി നാം അറിയില്ലയോ
പുലരികള്‍ ഓരോന്നും നേരറിയില്ലയോ
അതുവരെ നാമെന്നും കാമുകരല്ലോ
(തിരയെഴുതും മണ്ണില്‍)