തിങ്കള്‍ മുഖീ തമ്പുരാട്ടീ
അംഗജസഖീ....
മംഗളാംഗീ മധുരാംഗീ മങ്കമ്മറാണീ
കാര്‍കൂന്തലില്‍ കൈതമലര്‍
നീള്‍മിഴിയില്‍ നീലാഞ്ജനം
അണിനെറ്റിയില്‍ ഹരിചന്ദനം(2)
അതിന്‍ നടുവില്‍ സിന്ദൂരം
(തിങ്കള്‍ മുഖീ...)
മണിമാറില്‍ മാര്‍ത്താലീ
അണിവയറില്‍ അല്ലിച്ചൊട്ട
അഴകിതിനെ വാഴ്ത്തിപ്പാടീ(2)
ആടുകനാം ആളിമാരേ
(തിങ്കള്‍ മുഖീ...)