തിങ്കളാഴ്ച നോമ്പുകൾ നോറ്റു
തിങ്കളാഴ്ച നോമ്പുകൾ നോറ്റു തിരുവാതിര പൂവിറുത്തു (2)
ഇല്ലപ്പറമ്പിലെ കിളിച്ചുണ്ടൻ മാവിന്റെ
ചില്ലയിൽ കെട്ടിയൊരൂഞ്ഞാലിൽ
ആലോലമാടുന്നതാരോ നീയോ നീൾമിഴിയോ
നീർപ്പൂവിലെ തേനൂറും കനവോ
(തിങ്കളാഴ്ച നോമ്പുകൾ...)
കൂവളപ്പൂ കൂന്തലിൽ തിരുകി ആവണിപ്പലകയിലിരുന്നു (2)
മുഖം തെളിഞ്ഞു പൂജയ്ക്കിരിക്കുമ്പോൾ ഇടം കണ്ണു പിടയുമ്പോൾ
അറിയാതെയാരെ തിരഞ്ഞു നീ അറിയാതെയാരെ തിരഞ്ഞു
(തിങ്കളാഴ്ച നോമ്പുകൾ...)
ജാലകത്തിൻ തിരശ്ശീല നീക്കി ആവണി തെന്നൽ പറഞ്ഞു (2)
കള്ളൻ വരുന്നു ഓർത്തോർത്തിരിക്കുമ്പോൾ ഇടനെഞ്ചു കവരുന്നെൻ
അറിയാത്ത ഭാവത്തിലറിഞ്ഞു
ഞാൻ അറിയാതെ ധ്യാനിച്ചു പോയി
(തിങ്കളാഴ്ച നോമ്പുകൾ...)
tiṅgaḽāḻsa nombugaḽ noṭru tiruvādira pūviṟuttu (2)
illappaṟambilĕ kiḽiccuṇḍan māvinṟĕ
sillayil kĕṭṭiyŏrūññālil
ālolamāḍunnadāro nīyo nīḽmiḻiyo
nīrppūvilĕ tenūṟuṁ kanavo
(tiṅgaḽāḻsa nombugaḽ...)
kūvaḽappū kūndalil tirugi āvaṇippalagayilirunnu (2)
mukhaṁ tĕḽiññu pūjaykkirikkumboḽ iḍaṁ kaṇṇu piḍayumboḽ
aṟiyādĕyārĕ tiraññu nī aṟiyādĕyārĕ tiraññu
(tiṅgaḽāḻsa nombugaḽ...)
jālagattin diraśśīla nīkki āvaṇi tĕnnal paṟaññu (2)
kaḽḽan varunnu orttorttirikkumboḽ iḍanĕñju kavarunnĕn
aṟiyātta bhāvattilaṟiññu
ñān aṟiyādĕ dhyāniccu poyi
(tiṅgaḽāḻsa nombugaḽ...)