Tingal poo virinyanyauvo

തിങ്കള്‍ പൂ വിരിഞ്ഞുവോ
Year
Language

തിങ്കള്‍ പൂ വിരിഞ്ഞുവോ ഇന്നെന്‍ കണ്ണിലും
തങ്ക തേരിറങ്ങിയോ നീയെന്നുള്ളിലും (2)
ചിത്രവര്‍ണ്ണങ്ങളേ... പ്രിയ സ്വപ്നഹംസങ്ങളെ... പറയൂ....

ആ ആ ആ...
(തിങ്കള്‍ പൂ )

മഞ്ഞിന്‍ തുള്ളിയില്‍ വിണ്ണിന്‍ സ്നേഹമോ
മിന്നും ചിപ്പിയില്‍ പെണ്ണിന്‍ മോഹമോ
മാനം പെയ്തുവോ മാരിചന്തം
വെണ്ണക്കല്ലു കൊട്ടാരം നിന്നെ കാത്തു നില്‍പ്പൂ
വേനല്‍ക്കാറ്റ് നിന്‍ നേരം വേളിപ്പന്തല്‍ തീര്‍ത്തൂ
മുത്തെ... പൊന്നില്‍.... മൂടിയെത്തും രാവുകള്‍...
(തിങ്കള്‍ പൂ )

തേനില്‍ ചോര്‍ന്നുവോ പൂജാസൌരഭം
താനേ വന്നുവോ ഏതോ പുഷ്പകം
വാരിപ്പുല്കുമോ നീലാകാശം
സ്വര്‍ഗ്ഗത്തിന്റെ പേരില്‍ നാം സ്വപ്നം പങ്കുവെക്കും
ഒന്നായ് തീരും നാളെല്ലാം ഓരോ വര്‍ണ്ണം നെയ്യും
എന്നും... മുന്നില്‍... പൂവിരിക്കും വീഥികള്‍...
(തിങ്കള്‍ പൂ )

tiṅgaḽ pū viriññuvo innĕn kaṇṇiluṁ
taṅga teriṟaṅṅiyo nīyĕnnuḽḽiluṁ (2)
sitravarṇṇaṅṅaḽe... priya svapnahaṁsaṅṅaḽĕ... paṟayū....

ā ā ā...
(tiṅgaḽ pū )

maññin duḽḽiyil viṇṇin snehamo
minnuṁ sippiyil pĕṇṇin mohamo
mānaṁ pĕyduvo mārisandaṁ
vĕṇṇakkallu kŏṭṭāraṁ ninnĕ kāttu nilppū
venalkkāṭr nin neraṁ veḽippandal tīrttū
muttĕ... pŏnnil.... mūḍiyĕttuṁ rāvugaḽ...
(tiṅgaḽ pū )

tenil sornnuvo pūjāsaൌrabhaṁ
tāne vannuvo edo puṣpagaṁ
vārippulgumo nīlāgāśaṁ
svarggattinṟĕ peril nāṁ svapnaṁ paṅguvĕkkuṁ
ŏnnāy tīruṁ nāḽĕllāṁ oro varṇṇaṁ nĕyyuṁ
ĕnnuṁ... munnil... pūvirikkuṁ vīthigaḽ...
(tiṅgaḽ pū )