Tingal poo virinyanyauvo

തിങ്കള്‍ പൂ വിരിഞ്ഞുവോ
Year
Language

തിങ്കൾ‌‌പ്പൂ വിരിഞ്ഞുവോ ഇന്നെന്‍ കണ്ണിലും
തങ്കത്തേരിറങ്ങിയോ നീയെന്‍ ഉള്ളിലും
ചിത്രവര്‍ണ്ണങ്ങളേ...പ്രിയ സ്വപ്നഹംസങ്ങളേ...
പറയൂ...ആ...ആ...ആ...ആ....
തിങ്കൾ‌‌പ്പൂ വിരിഞ്ഞുവോ ഇന്നെന്‍ കണ്ണിലും
തങ്കത്തേരിറങ്ങിയോ നീയെന്‍ ഉള്ളിലും...

മഞ്ഞിന്‍ തുള്ളിയില്‍..വിണ്ണിന്‍ സ്നേഹമോ...
മിന്നും ചിപ്പിയില്‍...പെണ്ണിന്‍ മോഹമോ...
മാനം പെയ്തുവോ...മാരിച്ചന്തം...
വെണ്ണക്കല്ലു കൊട്ടാരം നിന്നെ കാത്തു നില്പൂ
വേനല്‍ക്കാറ്റു് നിൻ നേരം വേളിപ്പന്തല്‍ തീർ‌ത്തൂ...
മുത്തേ...പൊന്നില്‍....മൂടിയെത്തും രാവുകള്‍....
തിങ്കൾ‌‌പ്പൂ വിരിഞ്ഞുവോ ഇന്നെന്‍ കണ്ണിലും
തങ്കത്തേരിറങ്ങിയോ നീയെന്‍ ഉള്ളിലും...

തേനില്‍ ചോർ‌ന്നുവോ...പൂജാ സൗരഭം
താനേ വന്നുവോ...ഏതോ പുഷ്പകം
വാരിപ്പുല്‍കുമോ..നീലാകാശം
സ്വര്‍ഗ്ഗത്തിന്റെ തേരില്‍ നാം സ്വപ്നം പങ്കുവെയ്ക്കും
ഒന്നായ്‌ത്തീരും നാളെല്ലാം ഓരോ വര്‍ണ്ണം നെയ്യും
എന്നും...മുന്നില്‍...പൂ വിരിക്കും വീഥികള്‍...
(തിങ്കൾ‌‌പ്പൂ വിരിഞ്ഞുവോ....)

tiṅgaḽ‌‌ppū viriññuvo innĕn kaṇṇiluṁ
taṅgatteriṟaṅṅiyo nīyĕn uḽḽiluṁ
sitravarṇṇaṅṅaḽe...priya svapnahaṁsaṅṅaḽe...
paṟayū...ā...ā...ā...ā....
tiṅgaḽ‌‌ppū viriññuvo innĕn kaṇṇiluṁ
taṅgatteriṟaṅṅiyo nīyĕn uḽḽiluṁ...

maññin duḽḽiyil..viṇṇin snehamo...
minnuṁ sippiyil...pĕṇṇin mohamo...
mānaṁ pĕyduvo...māriccandaṁ...
vĕṇṇakkallu kŏṭṭāraṁ ninnĕ kāttu nilbū
venalkkāṭru് nin neraṁ veḽippandal tīr‌ttū...
mutte...pŏnnil....mūḍiyĕttuṁ rāvugaḽ....
tiṅgaḽ‌‌ppū viriññuvo innĕn kaṇṇiluṁ
taṅgatteriṟaṅṅiyo nīyĕn uḽḽiluṁ...

tenil sor‌nnuvo...pūjā saurabhaṁ
tāne vannuvo...edo puṣpagaṁ
vārippulgumo..nīlāgāśaṁ
svarggattinṟĕ teril nāṁ svapnaṁ paṅguvĕykkuṁ
ŏnnāy‌ttīruṁ nāḽĕllāṁ oro varṇṇaṁ nĕyyuṁ
ĕnnuṁ...munnil...pū virikkuṁ vīthigaḽ...
(tiṅgaḽ‌‌ppū viriññuvo....)